ഹസനെ നിയമിച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം ; സുധാകരൻ സ്ഥാനം ഏറ്റെടുക്കുന്നത് സാധാരണ സംഭവം – കെസി വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കെ സുധാകരന്‍റെ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് ഒരു സാധാരണ സംഭവമാണെന്നും എംഎം ഹസനെ നിയമിച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. തെരഞ്ഞെടുപ്പിനുശേഷമുള്ള വിലയിരുത്തല്‍ കൂടി നടത്താനാണ് ഹസൻ സ്ഥാനത്ത് തുടര്‍ന്നത്. ഹസന്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് സുധാകരൻ ആദ്യം പറഞ്ഞു. ഹസന്‍റെ തീരുമാനങ്ങള്‍ കൂടിയാലോചനകള്‍ ഇല്ലാതെയാണെന്ന് സുധാകരൻ പറഞ്ഞിട്ടില്ല. ഏതോ ഒരു സസ്പെന്‍ഷന്‍റെ കാര്യമാണ് പറഞ്ഞത്. സുധാകരൻ സ്ഥാനം ഏറ്റെടുക്കുന്നത് ഒരു സാധാരണ സംഭവം മാത്രമാണ് ഇത്ര വലിയ വാര്‍ത്തയാക്കാൻ ഇല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ യാത്രയെയും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. ജനങ്ങള്‍ പ്രയാസം അനുഭവിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ വിദേശ യാത്ര സിപിഎം പരിശോധിക്കണം. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിസംഗതയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണോ എന്നതില്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും.

ഹരിയാനയിലെ ബിജെപി സര്‍ക്കാരിന് ധാര്‍മികത ഉണ്ടെങ്കില്‍ രാജിവെക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. മൂന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ കൂടി. വോട്ടിങ് ശതമാനം സാധാരണ 24 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കുമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടിങ് ദിനത്തിലെ അന്തിമ കണക്കുകളും അന്തിമ വോട്ടിങ് ശതമാനവും തമ്മിൽ 5ശതമാനം വരെ വര്‍ധനവ് ഉണ്ടാകുന്നുണ്ടെന്നും നാളെ 5 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ സമയം ചോദിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...