Sunday, April 28, 2024 7:40 pm

ബ്രൗ​ണ്‍​ഷു​ഗ​റു​മാ​യി അ​സം സ്വ​ദേ​ശി പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​ത​മം​ഗ​ലം : ബ്രൗ​ണ്‍​ഷു​ഗ​റു​മാ​യി അ​സം സ്വ​ദേ​ശി പി​ടി​യി​ല്‍. നാ​ഗോ​വ്​ ജി​ല്ല​യി​ല്‍ ബ​ത്ത​ദ​ര്‍​ബാ​വ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​ബു​ല്‍ ബാ​ഷ​യെ​യാ​ണ് (30) എ​ക്സൈ​സ് സി.​ഐ എ.​ജോ​സ് പ്ര​താ​പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. നെ​ല്ലി​ക്കു​ഴി ഇ​ന്ദി​ര ഗാ​ന്ധി കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​വ​ര​വേ, നെ​ല്ലി​ക്കു​ഴി ക​നാ​ല്‍​പാ​ലം ഭാ​ഗ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി ബൈ​ക്കി​ല്‍ ക​ണ്ട ഇ​യാ​ളെ ത​ട​ഞ്ഞു​ നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 42 ചെ​റി​യ കു​പ്പി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ആ​റ് ഗ്രാം ബ്രൗ​ണ്‍​ഷു​ഗ​ര്‍ ക​ണ്ടെ​ത്തി​യ​ത്.

കോ​ത​മം​ഗ​ല​ത്തെ വി​വി​ധ കോ​ള​ജു​ക​ളു​ടെ പ​രി​സ​ര​ത്ത് ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ല്‍​പ​ന​യും ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന്, കോ​ത​മം​ഗ​ലം എ​ക്സൈ​സ് ഷാ​ഡോ ടീം ​ആ​ഴ്ച​ക​ളാ​യി ര​ഹ​സ്യ​നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​എ. നി​യാ​സ്, ജ​യ് മാ​ത്യൂ​സ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീസ​ര്‍​മാ​രാ​യ കെ.​സി എ​ല്‍​ദോ, വി.​എ​ല്‍ ജി​മ്മി, പി.​എ​സ് സു​നി​ല്‍, ടി.​കെ അ​നൂ​പ്, ബേ​സി​ല്‍ കെ ​തോ​മ​സ്, ഡ്രൈ​വ​ര്‍ ബി​ജു പോ​ള്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആന കൂട്ടിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്‌

0
കോന്നി : അവധി ദിനങ്ങളിൽ സഞ്ചാരികളാൽ നിറഞ്ഞ്‌ ആനകൂട്. ഞായറാഴ്‌ച 4...

വിമാനങ്ങൾ വൈകിയത് മണിക്കൂറുകളോളം ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ

0
കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം...

ഉഷ്ണതരംഗ മുന്നറിയിപ്പ് ; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

0
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ...

മന്ദമരുതി വെച്ചൂച്ചിറ റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചതോടെ സഞ്ചാരമാര്‍ഗം നഷ്ടപ്പെട്ട് ഗ്രാമീണര്‍

0
റാന്നി: പൊതുമരാമത്ത് റോഡ് വികസിച്ചപ്പോള്‍ സഞ്ചാരമാര്‍ഗം നഷ്ടപ്പെട്ട് ഗ്രാമീണര്‍. മന്ദമരുതി വെച്ചൂച്ചിറ...