Sunday, April 28, 2024 7:11 pm

സന്തോഷ് ട്രോഫി ; കേരള ടീമിന് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ഡോ. ഷംഷീര്‍ വയലില്‍

For full experience, Download our mobile application:
Get it on Google Play

ദുബൈ : സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം നേടിയാല്‍ കേരള ടീമിന് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രവാസി സംരംഭകനും വിപിഎസ് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീര്‍ വയലില്‍. കേരളവും ബംഗാളും തമ്മിലുള്ള ഫൈനല്‍ മത്സരം തിങ്കളാഴ്ച വൈകിട്ട് നടക്കാനിരിക്കെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വപ്നം കാണുന്ന കേരളാടീമിന് പ്രോത്സാഹനമായാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ഇടവേളയ്ക്ക് ശേഷം കേരളം ആതിഥേയരായ ടൂര്‍ണമെന്റ് വലിയ ആവേശത്തോടെയാണ് ഫുട്ബോള്‍ പ്രേമികള്‍ ഏറ്റെടുത്തത്. ഫൈനലിന് യോഗ്യത നേടി കേരളാ ടീമും ആരാധകരുടെ പ്രതീക്ഷ കാത്തു . കേരളാ – ബംഗാള്‍ ഫൈനലിന് മണിക്കൂകള്‍ മാത്രം ശേഷിക്കേയാണ് ആരാധകര്‍ക്ക് ആവേശമായും ടീമിന് പ്രോത്സാഹനമായും ഡോ.ഷംഷീര്‍ വയലിലിന്റെ സര്‍പ്രൈസ് സമ്മാന പ്രഖ്യാപനം വരുന്നത്. ടീമിന്റെ ഇതുവരെയുള്ള മികച്ച പ്രകടനത്തിനുള്ള അഭിനന്ദനമായും കിരീടം ചൂടാനുള്ള പ്രോത്സാഹനമായുമാണ് തന്റെ പ്രഖ്യാപനമെന്ന് ഡോ.ഷംഷീര്‍ വയലില്‍ ട്വിറ്ററില്‍ കുറിച്ചു.

മലയാളിയെന്ന നിലയില്‍ കേരള ടീം ഫൈനലില്‍ എത്തിയതില്‍ അഭിമാനമുണ്ടെന്നും സംസ്ഥാന ഫുട്ബോള്‍ രംഗത്തിന് ആവേശം പകരുന്നതാണ് ടീമിന്റെ മികച്ച പ്രകടനമെന്നും അദ്ദേഹം പറഞ്ഞു. കേരളം വിജയികളായാല്‍ കിരീടദാന ചടങ്ങില്‍ തന്നെ സമ്മാനത്തുക കൈമാറിയേക്കും. ഒളിമ്പിക്സിലെ വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെ ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് ഷംഷീര്‍ ഒരു കോടി രൂപ സമ്മാനിച്ചിരുന്നു. ഇതോടൊപ്പം ആദ്യമായി ഹോക്കി ഒളിമ്പിക്സ് മെഡല്‍ നേടിയ മലയാളി മാനുവല്‍ ഫെഡറിക്കിന് പത്തു ലക്ഷം രൂപ സ്നേഹസമ്മാനവും നല്‍കി. സന്തോഷ് ട്രോഫിയില്‍ 15-ാം ഫൈനല്‍ കളിക്കുന്ന കേരളം ആറാം കിരീടം ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച ഗ്രൗണ്ടിലിറങ്ങുന്നത്. അവസാനമായി കേരളവും ബംഗാളും ഫൈനലില്‍ ഏറ്റുമുട്ടിയത് കൊല്‍ക്കത്തയില്‍വെച്ചായിരുന്നു. അന്ന് കേരളത്തിനായിരുന്നു വിജയം. സന്തോഷ് ട്രോഫിയില്‍ ഇതുവരെ 32 തവണയാണ് ബംഗാള്‍ കിരീടം നേടിയിട്ടുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മന്ദമരുതി വെച്ചൂച്ചിറ റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചതോടെ സഞ്ചാരമാര്‍ഗം നഷ്ടപ്പെട്ട് ഗ്രാമീണര്‍

0
റാന്നി: പൊതുമരാമത്ത് റോഡ് വികസിച്ചപ്പോള്‍ സഞ്ചാരമാര്‍ഗം നഷ്ടപ്പെട്ട് ഗ്രാമീണര്‍. മന്ദമരുതി വെച്ചൂച്ചിറ...

ഉപാസത് ദിനങ്ങൾ കഴിഞ്ഞു : ഇനി രണ്ടു നാൾ രാപ്പകൽ ഭേദിച്ച് അതിരാത്രം

0
കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്ര യാഗത്തിന്റെ...

ബസ് ഓട്ടോയിൽ ഇടിച്ച് അപകടം ; ഒരാൾ മരിച്ചു

0
മലപ്പുറം: മലപ്പുറം വാഴക്കാട് എടവണ്ണപ്പാറയിൽ ഓട്ടോറിക്ഷ ബസ്സുമായി കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ...

കട്ടപ്പുറം പള്ളി വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ മെയ് 3 മുതൽ 7 വരെ

0
തിരുവല്ല : കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ...