ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രിൻസിപ്പാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രിൻസിപ്പാൾ അറസ്റ്റിൽ. കൃഷ്ണഗിരിയിലെ മുനിസിപ്പൽ മിഡിൽ സ്‌കൂളിലെ പ്രിൻസിപ്പൽ ലോറൻസ് (49) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. സ്കൂളിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസിലിങ് സെഷൻ സംഘടിപ്പിച്ചിരുന്നു. ഇതിനായി എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. പ്രിൻസിപ്പൽ അലമാരയിൽ നിന്നും നോട്ട് ബുക്കുകൾ എടുക്കാൻ സഹായിക്കാനാവശ്യപ്പെട്ട് പെൺകുട്ടിയെ ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ചു. പുസ്തകങ്ങൾ എടുക്കുന്നതിനിടെ ഇയാൾ വിദ്യാർത്ഥിനിയെ കടന്നു പിടിക്കുകയായിരുന്നു. രക്ഷപ്പെട്ടു പുറത്തേക്ക് ഓടിയ വിദ്യാർത്ഥി വിവരം വീട്ടിൽ അറിയിക്കുകയും വീട്ടുകാർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ പ്രതി വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...