കല്ലില്‍ തലയിടിച്ച്‌ മത്സ്യത്തൊഴിലാളി മരിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : മര്‍ദനമേറ്റ് കല്ലില്‍ തലയിടിച്ച്‌ മത്സ്യത്തൊഴിലാളി മരിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അരയ‍ന്റെ പറമ്പില്‍ ഉത്തമന്റെ മകന്‍ ഗോകുലിനെയാണ് (26) അമ്പലപ്പുഴ സി.ഐ എസ്.ദ്വിജേഷി‍െന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് തോട്ടപ്പള്ളി പൂത്തോപ്പില്‍ സുനിയാണ് (51) മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തോടെ കുട്ടികളുടെ പാര്‍ക്കിനു സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി വലവലിക്കാനെത്തിയ സുനി പാര്‍ക്കിന് സമീപത്തുനിന്ന് മറ്റൊരു സുഹൃത്തുമായി ഫോണില്‍ സംസാരിച്ചു. ഈ സമയം പാര്‍ക്കില്‍ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന ഗോകുല്‍ സുനിയെ അസഭ്യം പറഞ്ഞു.

ആളെ വ്യക്തമാകാതിരുന്നതിനെ തുടര്‍ന്ന് സുനി ഇവര്‍ക്കു സമീപമെത്തി. ഇതിനിടെ സുനിയും ഗോകുലുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. ഗോകുല്‍ തള്ളിയതിനെ തുടര്‍ന്ന് കല്ലില്‍ തലയിടിച്ചുവീണ സുനി ബോധരഹിതനായി. ബഹളം കേട്ടെത്തിയ സുഹൃത്തുക്കള്‍ സുനിയെ തോട്ടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പോലീസെത്തി സുനിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതി ഗോകുലാണെന്ന് കണ്ടെത്തി. എസ്.ഐ ധനീഷ്, സി.പി.ഒ മാരായ ബിബിന്‍ ദാസ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...