Monday, April 29, 2024 2:20 pm

രണ്ട് പേര്‍ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്ന് ഷാനിമോള്‍ ; തൃക്കാക്കരയില്‍ കൂടിയാലോചനയുണ്ടായില്ലെന്ന് വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുന്നു. ജില്ലയിലെ മുതിര്‍ന്ന നേതാക്കളോട് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച്‌ ആലോചന നടത്തിയില്ലെന്ന കെ വി തോമസിന്റെ വിമര്‍ശനത്തിന് പിന്നാലെ ഷാനിമോള്‍ ഉസ്മാന്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തി. പാര്‍ട്ടിയില്‍ കൂടിയാലോചന ഇല്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ തുറന്നടിച്ചു.

പി ടി തോമസിന്റെ ഭാര്യയാണ് മത്സരിക്കുന്നത് എങ്കിലും തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു. അഭിപ്രായം പറയേണ്ടെന്ന് രണ്ട് പേര്‍ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നും നേരത്തേ ഗ്രൂപ്പ് നേതാക്കള്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമായിരുന്നുവെന്നും ഷാനിമോള്‍ ഉസ്മാന്‍ ഓര്‍മിപ്പിച്ചു. ഇപ്പോള്‍ പാര്‍ട്ടിയില്‍ ഓരോരുത്തരും നേതാക്കളാണെന്നും ഷാനിമോള്‍ കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെയാണ് യു ഡി എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വളരെ നേരത്തേയായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. എന്നാല്‍ തൃക്കാക്കരയിലെ സ്ഥാനാര്‍ഥിത്വത്തില്‍ വേണ്ടത്ര കൂടിയാലോചന ഉണ്ടായില്ലെന്ന വിമര്‍ശനത്തിനാണ് ഇത് വഴിവെച്ചിരിക്കുന്നത്. ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പാര്‍ട്ടി പ്രവര്‍ത്തകരോട് ആലോചിക്കാതെ എടുത്ത തീരുമാനമാണ് എന്ന് ഡി സി സി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ പറഞ്ഞിരുന്നു. പി ടി തോമസിനോട് നന്ദി കാണിക്കേണ്ടത് ഭാര്യക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ലെന്നും സെമി കേഡര്‍ എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും എം ബി മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു.

നേരത്തെ ഡൊമിനിക് പ്രസന്റേഷനും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് ഡൊമിനിക് പ്രസന്റേഷനെ അനുനയിപ്പിക്കുകയായിരുന്നു. തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമ്പോള്‍ സാമൂഹിക സമവാക്യം പ്രധാനമാണെന്ന് ഡൊമിനിക് പ്രസന്റേഷന്‍ പ്രതികരിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയെപ്പറ്റി തന്നോട് ഇതുവരെ ചോദിച്ചിട്ടില്ലെന്നും സ്ഥാനാര്‍ത്ഥി ആരെന്ന് അറിഞ്ഞ ശേഷമേ പ്രചാരണത്തിനിറങ്ങൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. തീരുമാനം ഹൈക്കമാന്റ് അംഗീകരിച്ച്‌ ഇന്നലെ പ്രഖ്യാപനവും നടത്തുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൊന്നാനിയില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബിജെപിക്ക് വോട്ടുമറിച്ചെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി

0
മലപ്പുറം: പൊന്നാനിയില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയോടുള്ള താത്പര്യകുറവ് മൂലം ഒരു വിഭാഗം...

ലൈംഗിക ചേഷ്ട കാണിച്ചിട്ടില്ല ; മേയർ ഭരണസ്വാധീനം ഉപയോഗിക്കുന്നു എന്ന് കെഎസ്ആർടിസി ഡ്രൈവർ

0
തിരുവനന്തപുരം : നടുറോഡിലെ തർക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ്റെ...

കോൺഗ്രസിന് തിരിച്ചടി ; ഇൻഡോറിലെ സ്ഥാനാർത്ഥി വോട്ടെടുപ്പിന് മുമ്പ് ബിജെപിയിൽ ചേർന്നു 

0
ന്യൂഡൽഹി: കോൺഗ്രസിന് കനത്ത തിരിച്ചടി നല്കി ഇൻഡോറിലെ സ്ഥാനാർത്ഥി  വോട്ടെടുപ്പിന് മുമ്പ്...

കനത്ത ചൂടും ഉഷ്ണ തരംഗവും ; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ

0
അഗർത്തല: കനത്ത ചൂടും ഉഷ്ണ തരംഗവും കാരണം പ്രതിസന്ധിയിലാണ് രാജ്യത്തെ വിവിധ...