തൃക്കാക്കരയിലെ ഓരോ സ്പന്ദനവും പി.ടിയെപ്പോലെ എനിക്കും തിരിച്ചറിയാനാകും : ഉമ തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര മണ്ഡലം തന്റെ സ്വന്തം സ്ഥലമാണെന്ന് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് ഉമ തോമസ്. തൃക്കാക്കരയിലെ ആളുകളുമായി എനിക്ക് ഏറെ ഹൃദയബന്ധമുണ്ടെന്നും അവിടുത്തെ ഓരോ സ്പന്ദനവും പി.ടി.യെപ്പോലെ എനിക്കും തിരിച്ചറിയാനാകുമെന്നും ഉമ തോമസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉമയുടെ പ്രതികരണം.

‘പ്രിയപ്പെട്ടവരെ, പി.ടി. കണ്ട വികസന സ്വപ്നങ്ങള്‍ക്ക് തുടര്‍ച്ചയേകാന്‍
കോണ്‍ഗ്രസ് പ്രസ്ഥാനം എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത് അറിഞ്ഞിരിക്കുമല്ലോ. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമ്പോള്‍ പി.ടി.ക്കായി ഒരു വോട്ട് തന്നെയാണ് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്. നിങ്ങളുടെ കുടുംബാംഗത്തെപ്പോലെ ഞാന്‍ ഒപ്പമുണ്ടാകും എന്നതാണ് എന്റെ ഉറപ്പ്.

പി.ടി. കണ്ണിലെ കൃഷ്ണമണി പോലെ ഹൃദയത്തില്‍ ചേര്‍ത്തുവെച്ചിരുന്ന മണ്ഡലമാണ് തൃക്കാക്കര. അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കും നിലപാടുകള്‍ക്കും പിന്നാലെ സഞ്ചരിക്കുക എന്ന വലിയ ദൗത്യമാണ് ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്,’ ഉമ തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വികസനത്തിലും പരിസ്ഥിതി പ്രശ്‌നങ്ങളിലും സാമൂഹ്യ വിഷയങ്ങളിലും പി.ടി. സ്വീകരിച്ചിരുന്ന ഉറച്ച നിലപാടുകള്‍ പിന്തുടര്‍ന്നുകൊണ്ടാകും മുന്നോട്ടുള്ള എന്റെ യാത്ര.

മണ്ഡലത്തിന്റെ സമഗ്ര വികസനം, സ്ത്രീസുരക്ഷ, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക- സാമൂഹിക ക്ഷേമം, തൊഴിലില്ലായ്മ പരിഹരിക്കല്‍ തുടങ്ങി എല്ലാ വിഷയങ്ങളിലും ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനമാണ് എന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് നടക്കാന്‍ എനിക്ക് നിങ്ങളുടെ ഓരോരുത്തരുടേയും പിന്തുണയും അനുഗ്രഹവും വേണമെന്നും ഉമ പറഞ്ഞു.

‘തൃക്കാക്കര മണ്ഡലം എന്റെ സ്വന്തം സ്ഥലമാണ്. ഇവിടുത്തെ ആളുകളുമായി എനിക്ക് ഏറെ ഹൃദയബന്ധമുണ്ട്. ഇവിടുത്തെ ഓരോ സ്പന്ദനവും പി.ടി.യെപ്പോലെ എനിക്കും തിരിച്ചറിയാനാകും. നിങ്ങളുടെ കുടുംബാംഗത്തെപ്പോലെ ഞാന്‍ ഒപ്പമുണ്ടാകും എന്നതാണ് എന്റെ ഉറപ്പ്. ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ‘കൈ’ അടയാളത്തിലാണ് ഞാന്‍ മത്സരിക്കുന്നത്.
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടും നിര്‍ണായകമാണ് എന്നറിയാമല്ലോ. ഹൃദയംകൊണ്ട് ഞാനത് ചോദിക്കുകയാണ്. പി.ടി. നല്‍കിയ സ്‌നേഹവും കരുതലും എനിക്കും നിങ്ങള്‍ നല്‍കുമെന്ന് ഉറപ്പുണ്ട്. തൃക്കാക്കരയ്ക്ക് വികസനത്തിന്റെ തിളക്കവും കരുതലിന്റെ കൈത്താങ്ങുമാകാന്‍
നമുക്കൊരുമിച്ചു മുന്നോട്ട് നീങ്ങാം. സ്‌നേഹത്തോടെ,’ ഉമ തോമസ് കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...