ദിവസേന ചോര വീഴുന്ന കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പത്തനംതിട്ട നഗരസഭ തയ്യാറാകണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കോന്നി ഗ്രാമപഞ്ചായത്ത് മുന്‍ കയ്യെടുത്ത് സംസ്ഥാന പാതയില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചിട്ടും തിരക്കേറിയ കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ വിമുഖത കാട്ടി പത്തനംതിട്ട നഗരസഭ. പത്തനംതിട്ടയുടെ ഉപനഗരമായ കുമ്പഴ വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് കുമ്പഴ ജംഗ്ഷനിലെ ഗതാഗതക്കുരുക്കും അപകടങ്ങളും. ദിവസേനയെന്നോണം ഇവിടെ അപകടങ്ങള്‍ നടക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും മരിച്ചവരും നിരവധിയാണ്. ഏറ്റവും ഒടുവില്‍ രണ്ടാഴ്ച മുമ്പാണ് ബൈക്കില്‍ ലോറി ഇടിച്ച് ശ്രീകുമാര്‍ എന്നയാള്‍ മരിച്ചത്.

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ സ്ഥിതി ചെയ്യുന്ന കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം നടപ്പാക്കാന്‍ കെ.എസ്.റ്റി.പി അനുവദിക്കുന്നില്ല എന്നാണ് ഇത് സംബന്ധിച്ച് പത്തനംതിട്ട നഗരസഭ അധികാരികള്‍ ജനങ്ങളോട് പറയുന്ന ന്യായം. എന്നാല്‍ ഇതേ സംസ്ഥാന പാതയില്‍ സ്ഥിതി ചെയ്യുന്ന കോന്നിയില്‍ എങ്ങനെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ കോന്നി പഞ്ചായത്തിന് കഴിഞ്ഞു എന്ന ചോദ്യത്തിന് ഉത്തരം നല്‍കുവാന്‍ നഗരസഭയ്ക്ക് കഴിയുന്നില്ല. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കുമ്പഴയില്‍ സിഗ്നല്‍ സംവിധാനം നടപ്പാക്കാന്‍ പത്തനംതിട്ട നഗരസഭ കാണിക്കുന്ന ഉദാസീനതയാണ് ഇതിന് പിന്നിലെന്ന് വേണം കരുതാന്‍.

സംസ്ഥാന പാത നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം നിരവധി അപകടങ്ങളാണ് കുമ്പഴയില്‍ നടന്നിട്ടുള്ളത്. ഇതില്‍ ജീവന്‍ നഷ്ടമായവരും ഗുരുതര പരിക്കുകള്‍ സംഭവിച്ചവരും അനവധിയാണ്. സംസ്ഥാന പാതയും മലയാലപ്പുഴ റോഡും തിരുവല്ല കുമ്പഴ റോഡും സംഗമിക്കുന്ന പ്രധാന ജംഗ്ഷനാണ് കുമ്പഴ. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ ഭാഗത്ത് ഗതാഗതം നിയന്ത്രിക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനാവും പലപ്പോഴും ഉണ്ടാവുക. എന്നാല്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയും വലിയ വാഹന തിരക്കുള്ളപ്പോള്‍ അപകടങ്ങളും വര്‍ധിക്കുന്നു. ഇതിന് പരിഹാരമായാണ് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ജനങ്ങള്‍ ഏറെക്കാലമായി മുന്നോട്ട് വെക്കുന്നത്. എന്നിട്ടും മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തി ജനങ്ങളുടെ ന്യായമായ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ് പത്തനംതിട്ട നഗരസഭ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....