ഒരു മാങ്ങയ്ക്ക് 2000 രൂപ, നാലുകിലോ തൂക്കം ; മാമ്പഴ പ്രേമികള്‍ക്ക് ‘നൂര്‍ജഹാന്‍’

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : ഒരു മാങ്ങയ്ക്ക് ആയിരത്തില്‍ അധികം രൂപ. കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ തോന്നാം. രാജ്യത്ത് മധ്യപ്രദേശില്‍ മാത്രം കണ്ടുവരുന്ന നൂര്‍ജഹാന്‍ മാങ്ങയ്ക്കാണ് കണ്ണഞ്ചിപ്പിക്കുന്ന വില. അഫ്ഗാനിസ്ഥാനാണ് നൂര്‍ജഹാന്‍ മാങ്ങയുടെ ജന്മസ്ഥലം. ഇന്ത്യയില്‍ മധ്യപ്രദേശിലെ ആദിവാസി മേഖലയായ അലിരാജ്പൂര്‍ ജില്ലയിലെ കത്തിവാഡയില്‍ മാത്രമാണ് ചുരുങ്ങിയ നിലയില്‍ നൂര്‍ജഹാന്‍ കൃഷി ചെയ്യുന്നത്. ഈ വര്‍ഷം മൂന്ന് മാവുകളില്‍ നിന്നായി 250 മാങ്ങയാണ് വിളവെടുപ്പിന് പാകമായി നില്‍ക്കുന്നത്. ഒരു മാങ്ങയ്ക്ക് പരമാവധി നാലുകിലോ വരെ തൂക്കം വരും. ലോകത്ത് ഏറ്റവും കൂടുതല്‍ വിലയുള്ള മാങ്ങവിഭാഗങ്ങളില്‍ ഒന്നായ നൂര്‍ജഹാന് ഒരെണ്ണത്തിന് ആയിരം മുതല്‍ രണ്ടായിരം രൂപ വരെയാണ് വില.

ജൂണ്‍ 15 ഓടേ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞവര്‍ഷം ഒരു മാങ്ങയ്ക്ക് 3.80 കിലോ വരെ തൂക്കം ലഭിച്ചിരുന്നു. കാലാവസ്ഥയില്‍ ഉണ്ടായ മാറ്റം കൃഷിയെ ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു.കഴിഞ്ഞവര്‍ഷം 500 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിലായിരുന്നു മാങ്ങയുടെ വില്‍പ്പന. ജനുവരി – ഫെബ്രുവരി മാസത്തിലാണ് പൂവിടുന്നത്. ജൂണിലാണ് പതിവായി വിളവെടുപ്പ് നടക്കാറ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...