കാണികളിൽ വ്യത്യസ്തതയുണർത്തി 14 വനിതകളുടെ ചരട്കുത്തി കോൽക്കളി

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : 14 ചരടുകള്‍ കോര്‍ത്തു കെട്ടി തൃക്കരിപ്പൂര്‍ തങ്കയം ഷണ്‍മുഖാ സംഘത്തിന്റെ കോല്‍ക്കളി കാണികളില്‍ വേറിട്ട ദൃശ്യ വിരുന്നായി. എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലാണ് കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ്റ്റാന്റില്‍ തൃക്കരിപ്പൂര്‍ തങ്കയം ഷണ്‍മുഖ കോല്‍ക്കളി സംഘം അവതരിപ്പിച്ച ചരട്കുത്തി കോല്‍ക്കളിയാണ് കാണികളില്‍ ആവേശം നിറച്ചത്. തരംഗിണി പ്രഭാകരന്റെ ശിക്ഷണത്തിലാണ് 14 വനിതകള്‍ കോല്‍ക്കളി അഭ്യസിച്ചത്. ഭാഗവതര്‍ കെ.പി ഭാര്‍ഗവന്‍ പയ്യന്നൂരിന്റെ ആലാപനത്തില്‍ അവര്‍ ചുവട് വെച്ചു. വടക്കന്‍ മലബാറിന്റെ തനത് ആയോധന കലയാണ് കോല്‍ക്കളി.

പുരുഷന്‍മ്മാരാണ് സാധാരണ കോല്‍ക്കളി അവതരിപ്പിക്കുന്നത്. എന്നാല്‍ വനിതകളെ കൊണ്ട് ഈ ആയോധന കല അഭ്യസിപ്പിച്ച്‌ വ്യത്യസ്തമാകുകയാണ് പ്രഭാകരനും സംഘവും. ഡല്‍ഹിയിലടക്കം നിരവധി വേദികളില്‍ ഇവര്‍ കോല്‍ക്കളി അവതരിപ്പിച്ചിട്ടുണ്ട്. കെ.പി ജാനകി, കെ.യു പ്രേമലത, സുജ രമേശ്, പി രേഖ, ആര്‍ മീനാക്ഷി , കെ.വി ഹര്‍ഷ , വി.പി പാര്‍വ്വതി, ഇ.രേവതി, പി.ഗോപിക, ഇ അജിത, എന്‍. ഷീജ, സി. ദേവനന്ദ, പി.വി. ആര്യ, സാരംഗി സുധീര്‍ എന്നിവരാണ് കോല്‍ക്കളി അവതരിപ്പിച്ചത്. നാല്‍പതോളം വനിതകള്‍ ഷണ്‍മുഖ കോല്‍ക്കളി സംഘത്തിലുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചാണ് വനിതകള്‍ക്കായി ഇങ്ങനെയൊരു വ്യത്യസ്ത കല അഭ്യസിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് തരംഗിണി പ്രഭാകരന്‍, ഭാഗവതര്‍ കെ.പി ഭാര്‍ഗവന്‍ പയ്യന്നൂര്‍ എന്നിവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...