Monday, May 27, 2024 11:29 pm

കെ.എസ്.ആര്‍.ടി.സി കെ.റ്റി.ഡി.എഫ്.സിയില്‍ നിന്ന് 30 കോടി രൂപ വായ്പ എടുത്ത് ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവവനന്തപുരം : കെ.എസ്.ആര്‍.ടി.സി കെ.റ്റി.ഡി.എഫ്.സിയില്‍ നിന്ന് 30 കോടി രൂപ വായ്പ എടുത്ത് ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തീരുമാനം ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കെ.എസ്.ആര്‍.ടി.സി കടന്ന് പോകുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം ഇത് വരെ നല്‍കാത്തത്തിന്റെ പേരില്‍ പ്രതിപക്ഷ സംഘടനകള്‍ സൂചനാ പണിമുടക്ക് നടത്തുകയാണ്. പത്താം തീയതിക്കുള്ളില്‍ ശമ്പളം നല്‍കാം എന്ന ഉറപ്പാണ് ഗതാഗത മന്ത്രി യൂണിയന്‍ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ധനവകുപ്പ് നല്‍കുന്ന 30 കോടിയും കോര്‍പ്പറേഷന്റെ കൈവശമുള്ള 10 കോടിയും ചേര്‍ത്താലും ശമ്പളം നല്‍കാന്‍ കഴില്ല. ഈ സാഹചര്യത്തിലാണ് ശമ്പളം നല്‍കുന്നതിനായി വീണ്ടും വായ്പ എടുക്കുന്നത്. കെ.റ്റി.ഡി.എഫ്.സിയില്‍ നിന്ന് 30 കോടി രൂപ വായ്പ എടുത്ത് ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് തീരുമാനം.

82 കോടി രൂപയാണ് ഒരു മാസത്തെ ശമ്പളം നല്‍കാനായി വേണ്ടത്. എസ്.ബി.ഐ യില്‍ നിന്ന് 45 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് കഴിഞ്ഞ മാസത്തെ ശമ്പളം 17 ദിവസം വൈകി ല്‍കിയത്. വിഷുവിനും ഈസ്റ്ററിനും ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ ഭരണ പക്ഷ അനുകൂല സംഘടനകളടക്കം പ്രതിഷേധിച്ചിരുന്നു. കടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രതിമാസം 75 കോടി രൂപ വീതം അനുവദിക്കണമെന്നാണ് മാനേജ്മെന്റ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 30 കോടിയിലധികം നല്‍കാനാകില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

അഞ്ചര കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിദിനവാരുമാനം. ഇതില്‍ 93 ലക്ഷം രൂപ വായ്പ തിരിച്ചടവ് ഇനത്തിലും 3.5 കോടി ഇന്ധന ചെലവിനായും മാറ്റിവക്കണം. 20 കോടിയോളം രൂപ മറ്റ് ചിലവുകള്‍ക്കായും വിനിയോഗിക്കേണ്ടി വരും. അതുകൊണ്ട് തന്നെ സര്‍ക്കാരിന്‍രെ സാഹായമില്ലാതെ കെ.എസ്.ആര്‍.ടി.സിക്ക് ഒരു തരത്തിലും മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്ബ് ശമ്ബളം നല്‍കും എന്നായിരുന്നു മാനേജ്മെന്റ് നേരത്തെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഉറപ്പ്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും യൂണിയന്‍ നേതാക്കള്‍ ഇക്കാര്യം ചൂണ്ടികാട്ടിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പും നല്‍കാന്‍ മന്ത്രി തയ്യാറായില്ല.മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ചര്‍ച്ച ചെയ്യാം എന്ന് മാത്രമാണ് മന്ത്രി യൂണിയന്‍ നേതാക്കളെ അറിയിച്ചത്.ഇതോടെയാണ് പ്രതിപക്ഷ സംഘടനകള്‍‌ സൂചനാ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. സി.പി ഐ അനൂകൂല സംഘടനയുടെ പിന്‍ പിന്‍തുണയും പണിമുടക്കിനുണ്ട്.പത്താം തീയതി ശമ്ബളം നല്‍കാമെന്ന ഉറപ്പ് പാലിക്കാനായില്ലെങ്കില്‍ സി.ഐ.റ്റി. യു ഉള്‍പ്പെടെയുള്ള സംഘടകളും സമര രംഗത്തിറങ്ങും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അറബിക്കടലിൽ ഭൂകമ്പം

0
മാലദ്വീപ്: അറബിക്കടലിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി....

ഒറ്റപ്പാലത്തെ സ്വകാര്യ ബസുകളുടെ മിന്നൽ സമരം പിൻവലിച്ചു

0
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് സ്വകാര്യ ബസുകാർ നടത്തി വന്ന മിന്നൽ സമരം പിൻവലിച്ചു....

ഒരു ഭാഗത്ത് ചുഴലിക്കാറ്റ്, മറുഭാഗത്ത് തെരഞ്ഞെടുപ്പ് ; ഇന്ത്യാസഖ്യയോഗത്തിന് മമത ഇല്ല

0
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത ഇന്ത്യാമുന്നണിയുടെ യോഗത്തില്‍ തൃണമൂല്‍...

മൂന്നാറിൽ വാഹനങ്ങൾക്ക് നേരെ പടയപ്പയുടെ പരാക്രമം

0
ഇടുക്കി: മൂന്നാറിൽ വാഹനങ്ങൾക്ക് നേരെ പടയപ്പയുടെ പരാക്രമം. കല്ലാർ മാലിന്യ സംസ്കരണ...