മാധ്യമപ്രവര്‍ത്തകന്റെ കാറിന്റെ ചില്ല് തകര്‍ത്ത് മോഷണശ്രമം ; പ്രതിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ : കാറിന്റെ ചില്ല് തകര്‍ത്ത് മോഷണത്തിന് ശ്രമിക്കുന്നതിനിടെ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ഇതര സംസ്ഥാനക്കാരനായ സുനി (26) എന്നയാളെയാണ് നാട്ടുകാര്‍ പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. മാതൃഭമി ന്യൂസ് ചാനല്‍ സീനിയര്‍ പ്രൊഡ്യൂസര്‍ അനീഷ് ആര്‍ നായരുടേതായിരുന്നു കാര്‍. പേട്ട പെട്രോള്‍ പമ്പിന് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്ത ശേഷം കാറുടമ നീങ്ങിയ നേരത്തായിരുന്നു മോഷണശ്രമം നടന്നത്. കാറിന്റെ പിന്‍വശത്തെ ഡോര്‍ ഗ്ലാസ് കല്ല് കൊണ്ട് ഇടിച്ചു പൊട്ടിച്ച ശേഷം കയ്യിട്ട് പിന്‍ സീറ്റ് മറിച്ചിട്ട് അകത്തിരുന്ന ബാഗ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

നാട്ടുകാര്‍ ഇയാളെ തടഞ്ഞു നിര്‍ത്തിയ ശേഷം മരട് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിന് അര മണിക്കൂര്‍ മുമ്പ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിലും ഇയാള്‍ മോഷണം ശ്രമം നടത്തിയിരുന്നു. ഇയാള്‍ മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നതായും യാതൊരു തിരിച്ചറിയല്‍ രേഖകളുമില്ലാത്തതിനാല്‍ വൈദ്യ പരിശോധനക്കുശേഷം ഇയാളെ ഏതെങ്കിലും സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...