കൈക്കൂലി വാങ്ങുന്നതിനിടെ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി. ചങ്ങനാശേരി പെരുന്ന കുറുപ്പന്‍പറമ്പില്‍ ബിനു ജോസിനെ (55) ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. മിനി സിവില്‍ സ്റ്റേഷനിലെ ചെറുകിട ജലസേചന വിഭാഗം ഓഫിസില്‍ കരാറുകാരനില്‍നിന്നു 10,000 രൂപ വാങ്ങി കംപ്യൂട്ടര്‍ കീബോര്‍ഡിന്റെ അടിയിലേക്കു വച്ചതിനു പിന്നാലെ വിജിലന്‍സ് സംഘം ബിനുവിനെ പിടികൂടുകയായിരുന്നു.

2 വര്‍ഷം മുന്‍പ് 45 ലക്ഷം രൂപയുടെ ലിഫ്റ്റ് ഇറിഗേഷന്‍ ജോലികള്‍ പരാതിക്കാരന്‍ കരാര്‍ അടിസ്ഥാനത്തില്‍ ചെയ്തിരുന്നു. ഇതിന്റെ ബില്ലുകള്‍ മാറുന്നതിന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നിരന്തരം കൈക്കൂലി ആവശ്യപ്പെട്ടെന്നാണു പരാതി. പല തവണ 10,000 രൂപ വീതം നല്‍കിയെങ്കിലും പിന്നെയും കൈക്കൂലി വാങ്ങുന്നതിനു വേണ്ടി 2 വര്‍ഷമായി ബില്ലുകള്‍ പൂര്‍ണമായി നല്‍കാതെ ബോധപൂര്‍വം വൈകിപിച്ചതായി പരാതിയിലുണ്ട്. കിട്ടാനുള്ള തുകയുടെ 4 ശതമാനത്തോളം കൈക്കൂലിയായി ഇവര്‍ വാങ്ങിട്ടുണ്ട്.

കരാര്‍ എടുക്കുമ്പോള്‍ സെക്യൂരിറ്റി തുകയായി അടച്ച 2.25 ലക്ഷം രൂപ പണിപൂര്‍ത്തിയായപ്പോള്‍ തിരികെ കിട്ടാനായി ഓഫിസില്‍ എത്തിയപ്പോഴും ഇവര്‍ 10,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ഇതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ ബന്ധപ്പെടാന്‍ തീരുമാനിച്ചത്. വിജിലന്‍സ് സംഘം നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ 10,000 രൂപയുമായിട്ടാണ് ഇന്നലെ കരാറുകാരന്‍ ഓഫിസില്‍ എത്തിയത്. വേഷം മാറി ഓഫിസ് ആവശ്യത്തിന് എത്തിയവര്‍ എന്ന നിലയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരും ഓഫിസിനുള്ളില്‍ പ്രവേശിച്ചിരുന്നു. കരാറുകാരന്‍ കൈക്കൂലി കൈമാറിയതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ എന്‍ജിനീയറെ കൈയോടെ പിടികൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...