ആക്രി വ്യാപാരത്തിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം എംഡിഎംഎയും, തോക്കും പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുട്ടമശേരിയിലെ ആക്രിക്കടയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 14 ഗ്രാം എം.ഡി.എം.എ, 400 ഗ്രാം കഞ്ചാവ്, എയര്‍ പിസ്റ്റള്‍, മയക്കുമരുന്ന് തൂക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് ഡിജിറ്റല്‍ ത്രാസ്, പൊതിയാനുളള പേപ്പറുകള്‍ എന്നിവ കണ്ടെടുത്തു. ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി അജ്‌നാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട. കഴിഞ്ഞ ദിവസം ഇയാളേയും, ചൊവ്വര തെറ്റാലി പത്തായപ്പുരയ്ക്കല്‍ വീട്ടില്‍ സുഫിയാന്‍, കാഞ്ഞിരക്കാട് തരകു പീടികയില്‍ അജ്മല്‍ അലി എന്നിവരെ, 11.200 ഗ്രാം എംഡിഎംഎ, 8.6 കിലോഗ്രാം കഞ്ചാവ് എന്നിവയുമായി മാറമ്ബിള്ളി പാലത്തിന് സമീപത്തു നിന്നും കാലടി പോലീസ് പിടികൂടിയിരുന്നു.

കാറില്‍ കടത്തുമ്പോഴാണ് പിടികൂടിയത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്, ആക്രിക്കടയില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. ആക്രിക്കടയുടെ മറവില്‍ ലഹരിമരുന്നു വില്‍പ്പനയാണ് നടത്തിയിരുന്നത്. യുവാക്കള്‍ക്കായിരുന്നു ലഹരിമരുന്നുകള്‍ വിറ്റിരുന്നത്. പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പലിവാല്‍, ഐപിഎസ് ട്രെയ്‌നി അരുണ്‍, കെ.പവിത്രന്‍, കോട്ടപ്പടി എസ്‌എച്ച്‌ഒ എം.ശ്രീകുമാര്‍, കാലടി എസ്‌ഐ ടി.ബി വിപിന്‍, ജയിംസ്, സിപിഒ രണ്‍ജിത്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇവരെ കസ്റ്റഡിയില്‍ വാങ്ങും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...