ഇടത് സ്ഥാനാര്‍ത്ഥി മകന്റെ കൂട്ടുകാരന്‍ ; കെവി റ്റി പ്രചരണത്തിനിറങ്ങാന്‍ സാധ്യത ഏറെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇടത് സ്ഥാനാര്‍ത്ഥി മകന്റെ കൂട്ടുകാരന്‍, കെവിറ്റി പ്രചരണത്തിനിറങ്ങാന്‍ സാധ്യത ഏറെ. തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള പ്രതികരണവുമായി കെ.വി തോമസ്. സജീവമായി തന്നെ പ്രചരണ രംഗത്തുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കിയ അദ്ദേഹം ജോ ചെയ്തു.

കെ.വി തോമസിന്റെ വാക്കുകള്‍
‘ഡോ.ജോ.ജോസഫിനെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. പക്ഷേ, എന്റെ മരുമകള്‍ ജോലി ചെയ്യുന്നത് ലിസി ആശുപത്രിയിലാണ്, ഇതേ ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഡോക്ടറാണ്. എന്റെ ഇളയ മകന്‍ ജോയുടെ അടുത്ത സുഹൃത്താണ്. ഇവിടെ അറിയപ്പെടുന്ന ഒരു ഡോക്ടറാണ്. അയാള്‍ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണ്. ഇത്രയും കാര്യങ്ങളാണ് അദ്ദേഹം സ്ഥാനാര്‍ഥിയായതിന് ശേഷം എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. മറ്റതെല്ലാം, ഞാന്‍ പറഞ്ഞുകേട്ടിട്ടുള്ളതും, എന്റെ മക്കള്‍ പറഞ്ഞതു മാത്രമേ എനിക്കറിയുകയുള്ളൂ’. എന്നായിരുന്നു ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച്‌ കെ. വി. തോമസിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് താന്‍ വിട്ട് നില്‍ക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനം മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിന് താനുണ്ടാകുമെന്നും മുന്നണികളുടെ വികസനമല്ല, നാടിന്റെ വികസനമാണ് വേണ്ടതെന്നും കെ വി തോമസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...