കാറില്‍ സഞ്ചരിച്ച പിഞ്ചുകുഞ്ഞുങ്ങളടക്കം കുടുംബത്തിന് നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ : കാറില്‍ സഞ്ചരിച്ച പിഞ്ചുകുഞ്ഞുങ്ങളടക്കം കുടുംബത്തിന് നേരെ ആക്രമണം. ചുറ്റിക കൊണ്ട് യുവാവിന്റെ തലക്കടിച്ചു. പുനലൂര്‍ കക്കോട് ബദരിയ ഹൗസില്‍ ഹാരിസിനും മക്കളായ രണ്ടു മാസം പ്രായമുള്ള ഇരട്ടക്കുട്ടികളടക്കം ഉള്ളവരെയാണ് മദ്യപിച്ച്‌ ഓട്ടോയില്‍ എത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. പെരുന്നാള്‍ ദിവസം രാത്രി ഒമ്പതരയോടെ പുനലൂര്‍ ചൗക്ക റോഡിലായിരുന്നു ആക്രമണം.

ഹാരിസും കുടുംബവും ആദിക്കാട്ടുകുളങ്ങരയില്‍നിന്ന് കാറില്‍ പുനലൂരിലേക്ക് വരികയായിരുന്നു. വണ്‍വേ റോഡില്‍ ട്രാഫിക് തെറ്റിച്ചുവന്ന ഓട്ടോ മുന്നില്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി. ഈ സമയം ഓട്ടോയിലുണ്ടായിരുന്നവര്‍ അസഭ്യം വിളിച്ചുകൊണ്ട് തന്നെയും മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നെന്ന് ഹാരിസ് പറഞ്ഞു. ഇതിനിടെ ഓട്ടോയിലുണ്ടായിരുന്ന ഒരാള്‍ ചുറ്റികകൊണ്ട് ഹാരിസിന്റെ തലക്കടിച്ചു. മാതാപിതാക്കളായ സബീന, ഷാഹുദീന്‍ എന്നിവരെയും മര്‍ദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...