സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെ ഡിഐജിയെ സല്യൂട്ട് ചെയ്യാത്തതിന്റെ പേരില്‍, 15 പോലീസുകാര്‍ക്ക് ഗാര്‍ഡ് ഡ്യൂട്ടി ശിക്ഷ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെ ഡിഐജിയെ സല്യൂട്ട് ചെയ്യാതിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഡി.ഐ.ജിയെ സല്യൂട്ട് ചെയ്യാത്തതിന്റെ പേരില്‍, 15 പോലീസുകാര്‍ക്ക് ഗാര്‍ഡ് ഡ്യൂട്ടി ശിക്ഷ. ക്യാമ്പ് ഓഫീസില്‍ നിന്നും ഓഫീസിലേക്ക് പോകുന്ന വഴി കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നിലുണ്ടായിരുന്ന പോലീസുകാര്‍ ഡി.ഐ.ജി രാഹുല്‍ ആര്‍  നായരെ സല്യൂട്ട് ചെയ്തില്ലെന്നാണ് പരാതി. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ കുടുംബശ്രീ പ്രവര്‍ത്തകരും പ്രതിപക്ഷ വിഭാഗത്തില്‍പ്പെട്ടവരും മേയര്‍ ടി.ഒ മോഹനനെ ഉപരോധിച്ചിരുന്നു. ഇതേതുടര്‍ന്ന്, ഉണ്ടായ സംഘര്‍ഷത്തിലാണ് പോലീസ് എത്തിയത്.

കണ്ണൂര്‍ ടൗണ്‍, സിറ്റി, എടക്കാട് സ്‌റ്റേഷനുകളിലെ പോലീസുകാരാണ് ഉണ്ടായിരുന്നത്. ഈ സമയത്താണ് ഡി.ഐ.ജി അതുവഴി കടന്നുപോയത്. ഡി.ഐ.ജിയുടെ ഓഫീസില്‍ എല്ലാവര്‍ക്കും ശിക്ഷയായി ഏഴു ദിവസം മുഴുവനായി പാറാവ് ഡ്യൂട്ടി നല്‍കി. സംഘര്‍ഷത്തിനിടയില്‍ ഡി.ഐ.ജി കടന്നുപോയത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പോലീസുകാരുടെ ഭാഷ്യം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസിൽ വൻ അഴിച്ച് പണി ; സംസ്ഥാനത്ത് എസ്എച്ച്ഒ സംവിധാനം ഇനി 64 സ്റ്റേഷനുകളിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് 64 പോലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ സംവിധാനം മതിയെന്ന് വിദഗ്ധ സമിതി...

അമ്മയുമായി പോകുന്നതിനിടെ കുറുകെചാടിയ തെരുവുനായയെ ഇടിച്ച് അപകടം : യുവാവ് മരിച്ചു

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ യുവാവ്...

മിഠായി വിതരണ വിവാദത്തിൽ വി മുരളീധരൻ എംഎൽഎക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെഎ തുളസി

0
തിരുവനന്തപുരം: മിഠായി വിതരണ വിവാദത്തിൽ വി മുരളീധരൻ എംഎൽഎക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി...

കൊടുമണ്‍ ശക്തിഭദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു

0
കൊടുമൺ: ഐക്കാട് ശക്തിഭദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം...