റാന്നി : ചെല്ലക്കാട് സെന്റ് തോമസ് എൽ. പി. സ്കൂളിൽ കുട്ടികൾക്ക് വേണ്ടി നടത്തുന്ന നേതൃ പരിശീലന ക്യാമ്പ് റാന്നി മുൻ എം. എൽ. എ. രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി. പി. റ്റി. എ. പ്രസിഡന്റ് എബ്രഹാം തോമസ്, പ്രഥമധ്യാപിക അനില റ്റി. ചെറിയാൻ, സ്കൂൾ മാനേജർ എബ്രഹാം തോമസ്, വാർഡ് മെമ്പർ ജിജി വർഗീസ്, അദ്ധ്യാപകരായ സുനി റേച്ചൽ ജേക്കബ്, ഷൈനി തോമസ്, ജെസ്സി മേരി മാത്യു, രേണു തങ്കപ്പൻ, ക്യാമ്പ് ഡയറക്ടറായ കവി ജിനു എന്നിവർ പ്രസംഗിച്ചു.
നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment