Tuesday, April 30, 2024 10:47 am

റാന്നി പെരുനാട് ഗ്രാമ പഞ്ചായത്തിന്റെ 2021 -22 വാർഷിക പദ്ധതിയിൽ വീണ്ടും ഒരു ക്രമക്കേട് കൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് ഗ്രാമ പഞ്ചായത്തിന്റെ 2021 -22 വാർഷിക പദ്ധതിയിൽ വീണ്ടും ഒരു ക്രമക്കേട് കൂടി. മൂന്നാം വാർഡ് ബഥനി സ്കൂൾ ഹോസ്റ്റലിന്റെ പിൻഭാഗത്ത്‌ സ്ഥിതിചെയ്യുന്ന സുകർമ്മ എന്ന സിപിഎം നിയന്ത്രിത സ്ഥാപനത്തിന്റെ ബിൽഡിംഗിന് ചുറ്റുമതിൽ നിർമ്മിച്ചിരിക്കുന്നത് പഞ്ചായത്തിലെ റോഡ് മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് ആണ്. റോഡിനു വേണ്ടി മാത്രം ഉപയോഗിക്കേണ്ട ഫണ്ട് ഉപയോഗിച്ചാണ് ഈ കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി നിർമ്മിച്ചിരിക്കുന്നത്.

പെരുനാട് പഞ്ചായത്തിന്റെ ഭാഗങ്ങളിലായി ശോചനീയാവസ്ഥ ആയ പഴയ റോഡുകളും അതുപോലെ പുതുതായി നിർമ്മിക്കാൻ നിരവധി റോഡുകൾ ബാക്കിയുള്ളപ്പോഴാണ് റോഡ് നിർമ്മാണത്തിനും പുനരുദ്ധാരണത്തിനും വേണ്ടി മാത്രം ചെലവഴിക്കേണ്ട ഫണ്ട് ഉപയോഗിച്ച് ആർക്കും പ്രയോജനമില്ലാത്ത ഈ കെട്ടിടത്തിന്റെ സംരക്ഷണഭിത്തിക്കു വേണ്ടി വൻ ക്രമക്കേട് നടത്തി നിർമ്മിച്ചിരിക്കുന്നത്.

നിർവഹണ ഉദ്യോഗസ്ഥയായ അസിസ്റ്റന്റ് എഞ്ചിനീയർ നടത്തിയ പഞ്ചായത്തിലെ പല ക്രമക്കേടുകളും വിജിലൻസ്, ഓംബുഡ്സ്മാൻ എന്നിവിടങ്ങളിൽ അന്വേഷണം നേരിട്ട് കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ ക്രമക്കേടിനും അസിസ്റ്റന്റ് എൻജിനീയർ കൂട്ടുനിന്നത്. ഇതിനെതിരെയും ശക്തമായ സമര പരിപാടികളും നിയമപോരാട്ടവും നടത്തും എന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ പ്രസ്ഥാവിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തളം നഗരസഭ സെക്രട്ടറിയെ എൽഡിഎഫ്‌ കൗൺസിലർമാർ ഉപരോധിച്ചു

0
പന്തളം : നഗരസഭയിലെ കുടിവെള്ളക്ഷാമം രൂക്ഷമായ വാർഡുകളിൽ വെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. കൗൺസിലർമാർ...

ആരോപണങ്ങൾ പിൻവലിക്കണമെന്നാവശ്യം ; ശോഭാ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ ഇന്ന് വക്കീൽ നോട്ടീസ് അയക്കും

0
കണ്ണൂർ: തനിക്കെതിരായ ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ...

ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രോത്സവം ഇന്ന് സമാപിക്കും

0
ഓമല്ലൂർ : ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രോത്സവം ഇന്ന് സമാപിക്കും. രാവിലെ 11-നും...

ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം ; പിന്നാലെ സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്

0
ഡൽഹി: ഭാര്യയോട് സംസാരിക്കാറുണ്ടെന്ന സംശയത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ....