റാന്നി പെരുനാട് ഗ്രാമ പഞ്ചായത്തിന്റെ 2021 -22 വാർഷിക പദ്ധതിയിൽ വീണ്ടും ഒരു ക്രമക്കേട് കൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് ഗ്രാമ പഞ്ചായത്തിന്റെ 2021 -22 വാർഷിക പദ്ധതിയിൽ വീണ്ടും ഒരു ക്രമക്കേട് കൂടി. മൂന്നാം വാർഡ് ബഥനി സ്കൂൾ ഹോസ്റ്റലിന്റെ പിൻഭാഗത്ത്‌ സ്ഥിതിചെയ്യുന്ന സുകർമ്മ എന്ന സിപിഎം നിയന്ത്രിത സ്ഥാപനത്തിന്റെ ബിൽഡിംഗിന് ചുറ്റുമതിൽ നിർമ്മിച്ചിരിക്കുന്നത് പഞ്ചായത്തിലെ റോഡ് മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് ആണ്. റോഡിനു വേണ്ടി മാത്രം ഉപയോഗിക്കേണ്ട ഫണ്ട് ഉപയോഗിച്ചാണ് ഈ കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി നിർമ്മിച്ചിരിക്കുന്നത്.

പെരുനാട് പഞ്ചായത്തിന്റെ ഭാഗങ്ങളിലായി ശോചനീയാവസ്ഥ ആയ പഴയ റോഡുകളും അതുപോലെ പുതുതായി നിർമ്മിക്കാൻ നിരവധി റോഡുകൾ ബാക്കിയുള്ളപ്പോഴാണ് റോഡ് നിർമ്മാണത്തിനും പുനരുദ്ധാരണത്തിനും വേണ്ടി മാത്രം ചെലവഴിക്കേണ്ട ഫണ്ട് ഉപയോഗിച്ച് ആർക്കും പ്രയോജനമില്ലാത്ത ഈ കെട്ടിടത്തിന്റെ സംരക്ഷണഭിത്തിക്കു വേണ്ടി വൻ ക്രമക്കേട് നടത്തി നിർമ്മിച്ചിരിക്കുന്നത്.

നിർവഹണ ഉദ്യോഗസ്ഥയായ അസിസ്റ്റന്റ് എഞ്ചിനീയർ നടത്തിയ പഞ്ചായത്തിലെ പല ക്രമക്കേടുകളും വിജിലൻസ്, ഓംബുഡ്സ്മാൻ എന്നിവിടങ്ങളിൽ അന്വേഷണം നേരിട്ട് കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ ക്രമക്കേടിനും അസിസ്റ്റന്റ് എൻജിനീയർ കൂട്ടുനിന്നത്. ഇതിനെതിരെയും ശക്തമായ സമര പരിപാടികളും നിയമപോരാട്ടവും നടത്തും എന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ പ്രസ്ഥാവിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....