Saturday, May 4, 2024 5:36 pm

കേന്ദ്രം വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങുന്ന ഗുരുതര ധന പ്രതിസന്ധി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളം കടമെടുക്കുന്ന കാര്യത്തില്‍ കേന്ദ്രം വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം പോലും മുടങ്ങുന്ന വിധം ഗുരുതര ധന പ്രതിസന്ധിയിലേക്കു സംസ്ഥാനം നീങ്ങും. പൊതുമേഖലാ സ്ഥാപനങ്ങളും കിഫ്ബി പോലുള്ള സ്ഥാപനങ്ങളും എടുക്കുന്ന വായ്പ സര്‍ക്കാര്‍ കടമെടുക്കുന്നതായി കണക്കാക്കുമെന്ന കേന്ദ്ര നിലപാടാണ് കേരളം അടക്കമുള്ള ഒട്ടേറെ സംസ്ഥാനങ്ങള്‍ക്കു തിരിച്ചടിയായിരിക്കുന്നത്. ഇതു നടപ്പാക്കിയാല്‍, കേരളത്തിന് ഈ വര്‍ഷം കടമെടുക്കാവുന്ന 32,435 കോടി രൂപയില്‍ പകുതിയെങ്കിലും നഷ്ടപ്പെടുമെന്നാണു വിലയിരുത്തല്‍.

കഴിഞ്ഞ 2 സാമ്പത്തിക വര്‍ഷങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി കടമെടുത്ത തുക കൂടി ഈ വര്‍ഷത്തെ കടമെടുപ്പില്‍ കുറവു ചെയ്യുമെന്ന കേന്ദ്ര നിലപാടിനെതിരെ വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കേരളം. തീരുമാനം പിന്‍വലിക്കണമെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തു നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ വരെ ഒരുങ്ങിയ തെലങ്കാനയ്ക്ക് കേന്ദ്രം കഴിഞ്ഞ ദിവസം കടമെടുപ്പില്‍ ഇളവ് അനുവദിച്ചിരുന്നു. അതുപോലെ കേരളത്തിനും ഇളവ് അനുവദിക്കുമെന്നാണു പ്രതീക്ഷ. അതിനാല്‍ 2 ദിവസം കൂടി കാത്ത ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അന്യസംസ്ഥാന തൊഴിലാളിയെ കൂട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍

0
കോഴിക്കോട്: വീട് വൃത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് അന്യസംസ്ഥാന തൊഴിലാളിയെ കൂട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ സംഭവത്തില്‍...

ജലയാനങ്ങളുടെ വിവരങ്ങള്‍ 14 ദിവസത്തിനകം നല്‍കണം : വിവരാവകാശ കമ്മിഷന്‍

0
ആലപ്പുഴ : ഉള്‍നാടന്‍ വിനോദ സഞ്ചാര-ജലഗതാഗത മേഖലയിലെ ജലയാനങ്ങള്‍ സംബന്ധിച്ച മുഴുവന്‍...

ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം ; ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി

0
കോന്നി : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായി സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ...

കായംകുളത്തെ കരംപിരിവ്‌ സസ്യമാര്‍ക്കറ്റ്‌ വക സ്‌ഥലത്തേ പാടുള്ളൂ – ഹൈക്കോടതി

0
കായംകുളം : കായംകുളത്തെ മൊത്തവ്യാപാര കേന്ദ്രമായ ബാങ്ക്‌റോഡ്‌, വെജിറ്റബിള്‍ മാര്‍ക്കറ്റ്‌ റോഡ്‌,...