കേന്ദ്രം വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങുന്ന ഗുരുതര ധന പ്രതിസന്ധി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളം കടമെടുക്കുന്ന കാര്യത്തില്‍ കേന്ദ്രം വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം പോലും മുടങ്ങുന്ന വിധം ഗുരുതര ധന പ്രതിസന്ധിയിലേക്കു സംസ്ഥാനം നീങ്ങും. പൊതുമേഖലാ സ്ഥാപനങ്ങളും കിഫ്ബി പോലുള്ള സ്ഥാപനങ്ങളും എടുക്കുന്ന വായ്പ സര്‍ക്കാര്‍ കടമെടുക്കുന്നതായി കണക്കാക്കുമെന്ന കേന്ദ്ര നിലപാടാണ് കേരളം അടക്കമുള്ള ഒട്ടേറെ സംസ്ഥാനങ്ങള്‍ക്കു തിരിച്ചടിയായിരിക്കുന്നത്. ഇതു നടപ്പാക്കിയാല്‍, കേരളത്തിന് ഈ വര്‍ഷം കടമെടുക്കാവുന്ന 32,435 കോടി രൂപയില്‍ പകുതിയെങ്കിലും നഷ്ടപ്പെടുമെന്നാണു വിലയിരുത്തല്‍.

കഴിഞ്ഞ 2 സാമ്പത്തിക വര്‍ഷങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി കടമെടുത്ത തുക കൂടി ഈ വര്‍ഷത്തെ കടമെടുപ്പില്‍ കുറവു ചെയ്യുമെന്ന കേന്ദ്ര നിലപാടിനെതിരെ വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കേരളം. തീരുമാനം പിന്‍വലിക്കണമെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തു നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ വരെ ഒരുങ്ങിയ തെലങ്കാനയ്ക്ക് കേന്ദ്രം കഴിഞ്ഞ ദിവസം കടമെടുപ്പില്‍ ഇളവ് അനുവദിച്ചിരുന്നു. അതുപോലെ കേരളത്തിനും ഇളവ് അനുവദിക്കുമെന്നാണു പ്രതീക്ഷ. അതിനാല്‍ 2 ദിവസം കൂടി കാത്ത ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...