കൊച്ചിയിലെ ഫോറിന്‍ പോസ്റ്റ് ഓഫീസ് വഴി വീണ്ടും ലഹരി കടത്താന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിലെ ഫോറിന്‍ പോസ്റ്റ് ഓഫീസ് വഴി വീണ്ടും ലഹരി കടത്താന്‍ ശ്രമം. മുന്തിയ ഇനം കൊക്കെയ്നും എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. സിനിമാ മേഖലയിലുള്‍പ്പെടെ പ്രമുഖര്‍ക്ക് മാത്രം മയക്കുമരുന്ന് വില്പന നടത്തുന്ന കൊടുങ്ങല്ലൂര്‍ ലോകമഹേശ്വരം വടക്കനോളില്‍ വീട്ടില്‍ ജാസിം നിസാം (29) ആണ് അറസ്റ്റിലായത്. നെതര്‍ലന്‍ഡില്‍ നിന്ന് ഇയാള്‍ വരുത്തിച്ച പാഴ്സലില്‍ നിന്ന് 2896.8 മില്ലി ഗ്രാം എം.ഡി.എം.എയും 9881.8മില്ലി ഗ്രാം കൊക്കെയ്‌നും പിടിച്ചെടുത്തു.

സൗണ്ട് എന്‍ജിനീയറായ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് ക്രഷറുകള്‍, ഹുക്ക, പേപ്പര്‍ എന്നിവ കണ്ടെടുത്തു. ഇയാള്‍ നേരത്തേയും പാഴ്സല്‍ എത്തിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജാസിമില്‍ നിന്ന് ലഹരിമരുന്ന് വാങ്ങിയ നിരവധിപ്പേര്‍ എക്സൈസ് നിരീക്ഷണത്തിലാണ്. ഇവരെ ചോദ്യം ചെയ്യും. കേസ് പ്രത്യേക സംഘം അന്വേഷിച്ചേക്കും.

രണ്ട് ദിവസം മുമ്പാണ് ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ ജാസിമിന്റെ പേരില്‍ പാഴ്സല്‍ എത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിവരം എക്‌സൈസിന് കൈമാറി. മൂന്ന് കവറുകളില്‍ എം.ഡി.എം.എയും ഒരു കവറില്‍ കൊക്കെയ്‌നുമായിരുന്നു. എക്‌സൈസ് സംഘം കൊടുങ്ങല്ലൂരിലെത്തി ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഹരി ഉപയോഗിക്കാറുണ്ടെന്നും പാഴ്സല്‍ തന്റേതല്ലെന്നുമാണ് മൊഴി നല്‍കിയത്. ജാസിം സമാനമായ പാഴ്സല്‍ മൂന്ന് തവണ എത്തിച്ചിട്ടുണ്ടെന്ന് തൊട്ടടുത്ത പോസ്റ്റ് ഓഫീസില്‍ നിന്ന് വിവരം ലഭിച്ചു. വീട്ടില്‍ നിന്ന് കഞ്ചാവ് വലിക്കുന്ന സാധനങ്ങള്‍ കണ്ടെടുത്തതോടെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുവന്നു.

വിശദമായ ചോദ്യം ചെയ്‌തെങ്കിലും ജാസിം ആദ്യമൊഴിയില്‍ തന്നെ ഉറച്ചുനിന്നു. ഇതിനിടെ ഇടപാടുകാരന്‍ വിളിച്ചതോടെ ഇയാള്‍ പ്രതിരോധത്തിലാകുകയും എല്ലാം തുറന്നുപറയുകയുമായിരുന്നു. ബുധനാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജാസിമിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. അസി.എക്‌സൈസ് കമ്മീഷണര്‍ ടെനിമോന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എസ്. ഹനീഫ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാമപ്രസാദ്, പ്രവിന്റീവ് ഓഫീസര്‍മാരായ സത്യനാരായണന്‍, രമേഷ്, ഋഷികേശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ്, സൗമ്യ, ബദറുദ്ദീന്‍ എന്നിവരുണ്ടായിരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...