റോഡ് കൈയേറ്റo ഒഴിപ്പിക്കാന്‍ എത്തിയ നഗരസഭ ജീവനക്കാരെ തടഞ്ഞ് സിപിഎം നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

ഈരാറ്റുപേട്ട : നഗരസഭ ട്രാഫിക് കമ്മിറ്റിയുടെ തീരുമാനപ്രകാരം അനധികൃത കച്ചവടവും റോഡ് കൈയേറ്റവും ഒഴിപ്പിക്കാന്‍ എത്തിയ നഗരസഭ ജീവനക്കാരും വഴിയോര ക്കച്ചവടക്കാരും തമ്മില്‍ വാക്കേറ്റം. സംഭവസ്ഥലത്തെത്തിയ ഇടതു കൗണ്‍സിലര്‍മാരും വഴിയോരക്കച്ചവടക്കാരും ചേര്‍ന്ന് നഗരസഭ ജീവനക്കാരെയും പോലീസിനെയും തടഞ്ഞു.

എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സി.പി.എം കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ എടുത്ത തീരുമാനമാണ് അനധികൃത കച്ചവടം ഒഴിവാക്കുക എന്നതെന്ന് ചെയര്‍പേഴ്സന്‍ സുഹറ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. നഗരസഭയില്‍ ഒരുമിച്ചു തീരുമാനമെടുക്കുകയും വെളിയില്‍ വന്ന് എതിര്‍ക്കുകയും ചെയ്യുന്ന സി.പി.എം രീതി ഇരട്ടത്താപ്പാണെന്നും ചെയര്‍പേഴ്സന്‍ ആരോപിച്ചു.

ഒഴിപ്പിക്കുന്ന സ്ഥലത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനാണ് നഗരസഭ തീരുമാനം. ലൈറ്റ് സ്ഥാപിക്കാന്‍ കോണ്‍ക്രീറ്റിങ് നടത്തിയതായും ചെയര്‍പേഴ്സന്‍ പറഞ്ഞു. മാര്‍ക്കറ്റ്റോഡില്‍ എതാനും പേരുടെ കൈയേറ്റങ്ങള്‍ കാരണം കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാണ്. കൈയേറ്റം ഒഴിപ്പിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...