Saturday, May 25, 2024 12:36 am

ചേര്‍ത്തല എസ്‌എച്ച്‌ നഴ്‌സിങ് കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യര്‍ത്ഥിനികള്‍ ; വൈസ് പ്രിന്‍സിപ്പാളിനെ സസ്പെന്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന നഴ്സിങ് വിദ്യാര്‍ത്ഥിനികളുടെ  പരാതിയില്‍ ചേര്‍ത്തല എസ്‌എച്ച്‌ നഴ്‌സിങ് കോളേജ് വൈസ് പ്രിന്‍സിപ്പാളിനെ സസ്പെന്‍റ് ചെയ്തു. നഴ്സിംഗ് കൗണ്‍സിലിന്റെതാണ് നടപടി. കോളേജിനെതിരെയും നടപടി വന്നേക്കും. എസ്‌എച്ച്‌ നഴ്‌സിങ് കോളേജ്  അധികൃതര്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാര്‍ത്ഥിനികള്‍ ഉന്നയിച്ചത്.

ചേര്‍ത്തല എസ്.എച്ച്‌. നഴ്സിംഗ് കോളേജിലെ വൈസ് പ്രിന്‍സിപ്പാള്‍ ലൈംഗിക അധിക്ഷേപം നടത്തിയതുള്‍പ്പടെ ഗുരുതര കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ചേര്‍ത്തല എസ്‌എച്ച്‌ നഴ്സിംഗ് കോളേജിനെതിരെ ആരോഗ്യ സര്‍വകലാശാലയ്ക്ക് നഴ്സിംഗ് കൗണ്‍സില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരുമിച്ച്‌ നടക്കുകയോ പഠിക്കുകയോ ചെയ്താല്‍ കുട്ടികള്‍ തമ്മില്‍ സ്വവര്‍ഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കുന്നതായി കുട്ടികള്‍ പരാതിപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്. അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷന്‍ തിയേറ്ററിലെ കക്കൂസും വരെ വിദ്യാര്‍ത്ഥിനികളെ കൊണ്ട് വൃത്തിയാക്കിക്കുന്നുവെന്നും വീട്ടില്‍ പോകാന്‍ പോലും അനുവദിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.

‘ഒരുമിച്ച്‌ പഠിക്കുന്നത്, സംസാരിക്കുന്നത്, നടക്കുന്നത്, ഇതൊന്നും കാണാന്‍ പാടില്ല. കണ്ടാല്‍ അത് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സ്വവര്‍ഗ ലൈംഗിക ബന്ധമായി വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കും എന്നായിരുന്നു ആരോപണം. വസ്ത്രത്തില്‍ ചുളിവുകള്‍ കണ്ടാലും ഇതേ സ്ഥിതിയാണെന്നാണ് മൂന്നാം വര്‍ഷ, നാലാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നത്. വിശ്വസിക്കാന്‍ പ്രയാസമുള്ള തരത്തില്‍ ഞെട്ടിക്കുന്നതാണ് വിദ്യാര്‍ത്ഥികളുടെ ഓരോ വരിയും. ജയിലിന് സമാനമെന്നാണ് പരിശോധനയില്‍ ഹോസ്റ്റലിനെ വിവരിച്ചിരിക്കുന്നത്. ക്ലിനിക്കല്‍ ഡ്യൂട്ടിയിലുള്ള കുട്ടികള്‍ ലേബര്‍ റൂമിലെയും സര്‍ജിക്കല്‍ വാര്‍ഡിലെയും ഓപ്പറേഷന്‍ തിയേറ്ററിലെയും വരെ വാഷ്ബേസിനും ടോയ‍് ലെറ്റും വൃത്തിയാക്കണം. അവധി ദിനത്തില്‍പ്പോലും പുറത്തോ വീട്ടിലോ പോകാനാകില്ല. പോയാല്‍ പിഴ ഈടാക്കുന്നതാണ് ഇവിടുത്തെ പതിവ്.

ദിവസേന നിര്‍ബന്ധമായും പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കണം. ഒരു മണിക്കൂര്‍ മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഹോസ്റ്റല്‍ മുറി തിങ്ങി നിറഞ്ഞതില്‍ പരാതി പറഞ്ഞാല്‍ പിന്നെ ഇരുട്ട് മുറിയിലേക്ക് മാറ്റും. മാനസിക പീഡനവും മനുഷ്യാവകാശ ലംഘനവും എന്ന് തുറന്നെഴുതിയാണ് ആരോഗ്യ സര്‍വകലാശാലയുടെ കൂടി ഇടപെടല്‍ കൗണ്‍സില്‍ തേടിയത്. ഈ സാഹചര്യത്തിലാണ്  ആരോഗ്യ സര്‍വകലാശാലയിലെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി പിടിഎ യോഗം ചേരുന്നത്. നഴ‍്സസ് കൗണ്‍സിലിന് ഒരു കുട്ടിയയച്ച മെസേജിലൂടെയാണ് ഇപ്പോഴത്തെ ഇടപെടലുണ്ടായത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശാസ്താംകോട്ട കഞ്ചാവ് കടത്ത് കേസിലെ പ്രതികൾക്ക് 10 വ‍ർഷം തടവും 1 ലക്ഷം പിഴയും

0
കൊല്ലം: ശാസ്താംകോട്ടയിൽ 46 കിലോ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിൽ 5...

ഡ്രൈവിംഗ് ടെസ്റ്റിൽ ഇനി വിട്ടുവീഴ്ചയില്ല, കെഎസ്ആർടിസിയുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ തലസ്ഥാനത്ത് തുടങ്ങും :...

0
തൃശൂ‍‍ർ: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി ഗണേഷ്...

ഗവേഷണോന്മുഖതയും തൊഴിലവസരങ്ങളും നാല് വർഷ ബിരുദത്തിന്റെ പ്രത്യേകത : മന്ത്രി ആർ ബിന്ദു

0
തിരുവനന്തപുരം: ഗവേഷണ, തൊഴിൽ സാധ്യതകൾക്ക് പ്രാധാന്യം നൽകിയാണ് നാല് വർഷ ബിരുദ...

യുഎഇയിൽ വീസ-ഓൺ-അറൈവൽ ലഭിക്കുന്നതിന് ആദ്യം ഓൺലൈൻ അപേക്ഷ ; പുതിയ നിബന്ധനകൾ അറിയാം

0
യുഎഇ : യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുഎസ്എ എന്നിവിടങ്ങളിൽ...