Thursday, May 2, 2024 8:17 am

പുതുകുളങ്ങര പാലത്തിന്റെ ഉദ്ഘാടനം മന്ത്രിമാര്‍ തമ്മില്‍ കടിപിടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാലം ഉദ്ഘാടനത്തിന് മന്ത്രി വീണാ ജോര്‍ജിനെ അധ്യക്ഷയാക്കാത്തത് മൂലമുള്ള വിവാദങ്ങളെ തുടര്‍ന്ന് ഉദ്ഘാടനത്തിന്റെ തലേന്ന് ചടങ്ങ് മാറ്റിവെച്ചു. പത്തനംതിട്ട – ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പുതുകുളങ്ങര പാലത്തിന്റെ ഉദ്ഘാടം സംബന്ധിച്ചാണ് വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. പത്തനംതിട്ട ഇരവിപേരൂര്‍ പഞ്ചായത്തിലെയും ആലപ്പുഴ ചെങ്ങന്നൂര്‍ നഗരസഭയിലെയും ജനങ്ങളുടെയും ചിരകാലഅഭിലാഷമായിരുന്നു പുതുകുളങ്ങര പാലം. നാല് കോടി അറുപത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ച്‌ ഇറിഗേഷന്‍ വകുപ്പാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച പാലത്തിന്റെ ഉദ്ഘാടനം നടത്താനും തീരുമാനിച്ചു.

നോട്ടീസ് ഇറങ്ങിയപ്പോള്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ അധ്യക്ഷന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കൂടിയായ മന്ത്രി സജി ചെറിയാന്‍. വേദിയില്‍ മുഖ്യസാന്നിധ്യമെന്ന രീതിയില്‍ വീണാ ജോര്‍ജിനെ ഒതുക്കിയപ്പോള്‍ ആരോഗ്യ മന്ത്രിയെ ഇത് ചൊടിപ്പിച്ചു. ഒപ്പം ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ മംഗലത്തിലാണ് പരിപാടിക്കുള്ള സ്റ്റേജ് ക്രമീകരിച്ചതും ആരോഗ്യമന്ത്രിയില്‍ എതിര്‍പ്പുളവാക്കി. ഇതോടെ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി നിശ്ചയിച്ചിട്ടുള്ള പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വീണാ ജോര്‍ജ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി വരെ വാഹന പ്രചരണമടക്കം നടത്തിയ പരിപാടി പെട്ടെന്ന് തന്നെ മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ വീണ ജോര്‍ജ് പങ്കെടുക്കില്ലെന്ന കര്‍ശന നിലപാട് എടുത്തതോടെയാണ് ഇറിഗേഷന്‍ വകുപ്പിന് പരിപാടി മാറ്റേണ്ടി വന്നത്. സിപിഎമ്മിന്റെ ആഭ്യന്തര കലഹം മൂലം ഒരു നാടിന്റെ സ്വപ്‌നമാണ് തീരുമാനമാകാതെ നിന്ന് പോയിരിക്കുന്നത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും പാലത്തിലൂടെ അക്കരെ ഇക്കരെ പോകാമെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍. അതേസമയം തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിപാടി മാറ്റുകയാണെന്ന വിചിത്രമായ വിശദീകരണമാണ് ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് നല്‍കിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിങ്ങൾ ഇ​റ്റ​ലി​യി​ലേ​ക്ക് പോ​കൂ ; രാ​ഹു​ൽ ഗാ​ന്ധി​യെ അധിക്ഷേപിച്ച് യോ​ഗി ആ​ദി​ത്യ​നാ​ഥ്

0
മും​ബൈ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി...

വടകരക്കാര്‍ മതംനോക്കി വോട്ട് ചെയ്യുന്നവരല്ല ; സിപിഎം ആര്‍എസ്എസിന്റെ നിലവാരത്തിലെത്തി- മുരളീധരൻ

0
കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പില്‍ വിജയിക്കുകയാണെങ്കില്‍ അത് വര്‍ഗീയതയുടെ വിജയമായിരിക്കുമെന്ന ഇടത്...

ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടക്കുന്നു : ചിന്താ ജെറോം

0
തിരുവനന്തപുരം : ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം മേയറുമായ ആര്യ...

ഈ മാസം 15 മു​ത​ൽ ഇ​റ​ച്ചി വി​ല വർധിക്കും

0
കോ​ഴി​ക്കോ​ട്: ക​ന്നു​കാ​ലി​ക​ൾ​ക്ക് വി​ല കു​ത്ത​നെ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റ​ച്ചി വി​ല വ​ർ​ധി​പ്പി​ക്കാ​ൻ...