കാര്‍ത്തി ചിദംബരത്തിന്റെ വസതികളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വസതികളിലും ഓഫീസുകളിലും അടക്കം ഒമ്പതിടത്ത് സി.ബി.ഐ റെയ്ഡ്. ഡല്‍ഹി, മുംബൈ, ചെന്നൈ ഒഡീഷ, കര്‍ണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഡല്‍ഹിയിലെയും ചെന്നൈയിലെയും വസതികളിലും ഓഫീസുകളിലും മുംബൈയിലെ ഓഫീസിലുമാണ് പരിശോധന നടക്കുന്നത്. ഏഴിടത്തും ഒരേ സമയമാണ് സി.ബി.ഐ സംഘത്തിന്റെ റെയ്ഡ്. കാര്‍ത്തി ചിദംബരത്തിന്റെ 2010 മുതല്‍ 2014 വരെയുള്ള വിദേശ സാമ്പത്തിക ഇടപാടുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്. വിദേശ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം.

പഞ്ചാബിലെ ഒരു പ്രോജക്റ്റില്‍ ജോലി ചെയ്യുന്നതിനായി ചില ചൈനീസ് പൗരന്മാര്‍ക്ക് വിസ സൗകര്യമൊരുക്കാന്‍ 50 ലക്ഷം രൂപ അനധികൃതമായി തട്ടിയെടുത്തുവെന്നാണ് കാര്‍ത്തിക്കിനെതിരെയുള്ള ആരോപണം. എയര്‍സെല്‍ മാക്സിസ് അഴിമതിക്കേസില്‍ പി.ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും പ്രതികളാണ്. മാക്സിസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് സര്‍വിസസ് ഹോള്‍ഡിങ്സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍, അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടന്നാണു കേസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...