തൃശൂര്‍ ജില്ലയില്‍ കനത്ത മഴ മൂന്ന് വീടുകള്‍ തകര്‍ന്നു ; ആളപായമില്ല

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് വീടുകള്‍ തകര്‍ന്നു. ഒരുമനയൂര്‍, പുന്നയൂര്‍ക്കുളം അന്തിക്കാട് പടിയം എന്നിവിടങ്ങളിലാണ് വീടുകള്‍ തകര്‍ന്നത്. ഒരുമനയൂര്‍ വില്ല്യംസ് അമ്പലത്താഴം മാങ്ങോട്ടുകാവ് ക്ഷേത്രത്തിന് സമീപം വല്ലിക്കുട്ടിയുടെ ഓട് മേഞ്ഞ വീടാണണ് ഭാഗീകമായി തകര്‍ന്നത്. ചുമരുകള്‍ വിള്ളല്‍ വീണ് ഇടിഞ്ഞു. പട്ടികകള്‍ ഒടിഞ്ഞു ഓടുകള്‍ വീണു. ആര്‍ക്കും അപായമില്ല. വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റി. മഴയില്‍ പുന്നയൂര്‍ക്കുളത്ത് മൂത്തേടത്ത് രവീന്ദ്രന്റെ വീടും തകര്‍ന്നു. പടിയം സംഗീത് ക്ലബ്ബിനു സമീപം എറവില്‍ ചന്ദ്രന്റെ വീടാണ് മഴയില്‍ തകര്‍ന്നു വീണു ആളപായമില്ല.

അതേസമയം, സംസ്ഥാനത്ത് പരക്കെ ചൊവ്വാഴ്ച കനത്ത മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീവ്ര മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഓറന്‍ജ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ചൊവ്വാഴ്ച ഓറന്‍ജ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...