Thursday, April 25, 2024 9:09 am

യുവാവ് തട്ടിപ്പറിച്ചു കൊണ്ടുപോയ മൊബൈല്‍ വാങ്ങാന്‍ പുറകെ ഓടിയ അധ്യാപകന് ട്രയിനിനടിയില്‍ വീണ് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : യുവാവ് തട്ടിപ്പറിച്ചു കൊണ്ടു പോയ മൊബൈല്‍ വാങ്ങാന്‍ പുറകെ ഓടിയ അധ്യാപകന് ട്രയിനിനടിയില്‍ വീണ് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഷഹ്‌ദോള്‍ റെയില്‍വേ സ്റ്റേഷനു സമീപമാണ് ദാരുണ സംഭവം. സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായ 54കാരന്‍ മനോജ് നെമയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് അപകടം. ദുര്‍ഗ് – അജ്മിര്‍ ട്രെയിനില്‍ സാഗറിലേക്ക് പോകുകയായിരുന്നു മനോജ്. അതിനിടെ സഹയാത്രികനായ ഒരാള്‍ തനിക്ക് അത്യാവശ്യമായി ഒരു കോള്‍ ചെയ്യാനുണ്ടെന്നു പറഞ്ഞ് മനോജില്‍ നിന്ന് ഫോണ്‍ വാങ്ങി. അതിനിടെ ട്രെയിന്‍ ഷഹദോള്‍ സ്‌റ്റേഷനില്‍ നിന്നതിന് പിന്നാലെ ഫോണും കൊണ്ടും മോഷ്ടാവ് ഓടുകയായിരുന്നു.

ഇയാള്‍ക്ക് പിന്നാലെ മനോജും ഓടി. ഈ ഓട്ടത്തിനിടെ മനോജ് കാല്‍തെറ്റി ട്രാക്കില്‍ വീണു ട്രെയിനിന് അടിയില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഖേരി സ്വദേശിയായ രാജേന്ദ്ര സിങ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മനോജില്‍ നിന്ന് തട്ടിയെടുത്ത മൊബൈല്‍ ഫോണും ഇയാളുടെ പക്കല്‍ നിന്ന് പോലീസ് വീണ്ടെടുത്തു. കേസില്‍ അന്വേഷണം തുടരുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലാല യൂസഫ്‌ സായിക്കെതിരെ ജന്മനാടായ പാകിസ്താനിലടക്കം വൻ വിമർശനം

0
ലാഹോർ: മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണോടൊപ്പം ചേർന്ന് സംഗീത...

സുധാകരന്റെ ‘പട്ടി’ പരാമർശം ; രൂക്ഷ വിമർശനവുമായി എംവി ജയരാജൻ

0
കണ്ണൂർ: പട്ടി പോലും ബിജെപിയിൽ പോകില്ലെന്ന യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ...

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഭ​ര​ണ​ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച പാ​ർ​ട്ടി​യാ​ണ് ബി​ജെ​പി ; രാ​ഹു​ൽ ഗാ​ന്ധി

0
മുംബൈ: ഇ​ന്ത്യ സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ രാ​ജ്യ​ത്ത് കോ​ടി​ക്ക​ണ​ക്കി​ന് ല​ക്ഷാ​ധി​പ​തി​ക​ളെ സൃ​ഷ്ടി​ക്കു​മെ​ന്ന് രാ​ഹു​ൽ...

സൽമാൻ ഖാന്‍റെ വസതിക്ക് നേരെയുള്ള വെടിവെപ്പിൽ അഞ്ചു പേർ കസ്റ്റഡിയിൽ

0
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ വസതിക്ക് നേരെ നടന്ന വെടിവെപ്പിൽ...