Thursday, May 9, 2024 10:33 pm

എക്‌സൈസ് ഓഫീസുകള്‍ക്ക് പ്രവര്‍ത്തനവും വൃത്തിയും പരിഗണിച്ച് പുരസ്‌കാരം : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എക്സൈസ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും വൃത്തിയുള്ള പരിപാലനവും പരിശോധിച്ച്‌ അവാര്‍ഡുകള്‍ നല്‍കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. ‘എന്റെ ഓഫീസ്, എന്റെ അഭിമാനം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ക്യാമ്ബയിന്‍. ജില്ലാ തലത്തില്‍ ‘വെണ്മ’ പുരസ്കാരവും സംസ്ഥാന തലത്തില്‍ കമ്മീഷണേഴ്സ് ട്രോഫിയും ഏര്‍പ്പെടുത്തി.

ഓഫീസുകളില്‍ ശുചിത്വവു വൃത്തിയും കാര്യക്ഷമതയും ഉത്തരവാദിത്തബോധവും വളര്‍ത്തിയെടുക്കാന്‍ പുതിയ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എക്സൈസ് ജീവനക്കാര്‍ക്ക് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ പുരസ്കാരം പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.

മെച്ചപ്പെട്ട റെക്കോര്‍ഡ് സൂക്ഷിക്കല്‍ സംവിധാനവും തൊണ്ടി സാധനങ്ങളുടെ കൈകാര്യവും ശുചിത്വവുമാണ് അവാര്‍ഡിന് പരിഗണിക്കുക. രജിസ്റ്ററുകളുടെ പരിപാലനത്തിനും ശുചിത്വത്തിനും 50 മാര്‍ക്ക് വീതവും തൊണ്ടി വസ്തുക്കളുടെ കൃത്യമായ സൂക്ഷിപ്പിന് 100 മാര്‍ക്കുമാണ് നല്‍കുക. പുരസ്കാരം ആഗസ്റ്റ് 15ന് പ്രഖ്യാപിക്കും. റേഞ്ച് ഓഫീസുകളുടെ പരിശോധന ജൂലൈ 15ന് ആരംഭിക്കും. വാഹനം ഉള്‍പ്പെടെയുള്ള തൊണ്ടി സാധനങ്ങള്‍ പരമാവധി വേഗത്തില്‍ നിയമപ്രകാരം ഒഴിവാക്കാനുള്ള വിശദമായ മാര്‍ഗനിര്‍ദ്ദേശവും ഇതിനായി നല്‍കിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആളുകളിൽ നിന്നും നിക്ഷേപമായി പണം സ്വീകരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ

0
മാന്നാർ: ആളുകളിൽ നിന്നും നിക്ഷേപമായി പണം സ്വീകരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ...

പാലക്കാട് വാളയാര്‍ ഡാമിൽ വീണ വിദ്യാര്‍ത്ഥിയെ കാണാതായി ; തിരച്ചിൽ തുടരുന്നു

0
പാലക്കാട്: വാളയാര്‍ ഡാമിൽ വീണ് കാണാതായ വിദ്യാര്‍ത്ഥിക്കായി തിരച്ചിൽ. മണ്ണാര്‍ക്കാട് സ്വദേശി...

മഴ ലഭിക്കാനായി കഴുതകളുടെ വിവാഹം നടത്തി തമിഴ്‌നാട്ടിലെ ഒരു ഗ്രാമം

0
തമിഴ്നാട് :  മഴ ലഭിക്കാനായി കഴുതകളുടെ വിവാഹം നടത്തി തമിഴ്‌നാട്ടിലെ ഒരു...

ഷവർമയ്‌ക്കൊപ്പം നൽകിയ മുളകിന് നീളം കുറഞ്ഞു ; മലപ്പുറത്ത് ഹോട്ടൽ ഉടമയ്ക്ക് മർദനം

0
മലപ്പുറം : ഷവർമയ്‌ക്കൊപ്പം നൽകിയ മുളകിന് നീളം കുറഞ്ഞതിന് ഹോട്ടൽ ഉടമയ്ക്ക്...