ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെ ഓണ്‍ലൈന്‍ വാതുവെപ്പ് നടത്തിയ 13 പേരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെ ഓണ്‍ലൈന്‍ വാതുവെപ്പ് നടത്തിയ 13 പേരെ പശ്ചിമ ബംഗാളിലെ ബിധാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. വാതുവെപ്പിന് ഉപയോഗിച്ച 28 മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. രാജര്‍ഹട്ട് പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്‍ക്കത്തക്ക് സമീപം വാടകക്ക് എടുത്ത റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്. പിടിയിലായവരില്‍ രണ്ടുപേര്‍ കൊല്‍ക്കത്ത സ്വദേശികളും മറ്റുള്ളവര്‍ ഇതരസംസ്ഥാനക്കാരുമാണെന്ന് പോലീസ് പറഞ്ഞു.

ഐ.പി.എല്‍ വാതുവെപ്പ് റാക്കറ്റില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ വിശാഖപട്ടണത്ത് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരത്തിലെ ദുവ്വാഡ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തിരുമല നഗറിലെ വാടക ഡ്യൂപ്ലക്‌സ് വീട്ടില്‍ നടത്തിയ റെയ്ഡില്‍ 20 മൊബൈല്‍ ഫോണുകള്‍, രണ്ട് ലാപ്‌ടോപ്പുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൂടാതെ പണവും കണ്ടെടുത്തു. അറസ്റ്റിലായവര്‍ ഛത്തീസ്ഗഢിലെ റായ്പൂര്‍, ഭിലായ് സ്വദേശികളാണെന്നും നഗരത്തില്‍ വാടകക്ക് താമസിക്കുകയാണെന്നും പോലീസ് പറഞ്ഞു.

ഡല്‍ഹി, ഹൈദരാബാദ്, ജയ്പൂര്‍, ജോധ്പൂര്‍ എന്നിവിടങ്ങളിലെ ഏഴ് സ്ഥലങ്ങളില്‍ കേന്ദ്ര ഏജന്‍സി രാജ്യവ്യാപകമായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രാജസ്ഥാനില്‍ നിന്നുള്ള ഒരു റാക്കറ്റ് 2010 മുതലും മറ്റൊന്ന് 2013 മുതലും പ്രവര്‍ത്തിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റ് വാതുവെപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെ ശൃംഖല ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫലത്തെ സ്വാധീനിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...