എക്‌സൈസ് ഓഫീസുകള്‍ക്ക് പ്രവര്‍ത്തനവും വൃത്തിയും പരിഗണിച്ച് പുരസ്‌കാരം : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എക്സൈസ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും വൃത്തിയുള്ള പരിപാലനവും പരിശോധിച്ച്‌ അവാര്‍ഡുകള്‍ നല്‍കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. ‘എന്റെ ഓഫീസ്, എന്റെ അഭിമാനം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ക്യാമ്ബയിന്‍. ജില്ലാ തലത്തില്‍ ‘വെണ്മ’ പുരസ്കാരവും സംസ്ഥാന തലത്തില്‍ കമ്മീഷണേഴ്സ് ട്രോഫിയും ഏര്‍പ്പെടുത്തി.

ഓഫീസുകളില്‍ ശുചിത്വവു വൃത്തിയും കാര്യക്ഷമതയും ഉത്തരവാദിത്തബോധവും വളര്‍ത്തിയെടുക്കാന്‍ പുതിയ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എക്സൈസ് ജീവനക്കാര്‍ക്ക് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ പുരസ്കാരം പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.

മെച്ചപ്പെട്ട റെക്കോര്‍ഡ് സൂക്ഷിക്കല്‍ സംവിധാനവും തൊണ്ടി സാധനങ്ങളുടെ കൈകാര്യവും ശുചിത്വവുമാണ് അവാര്‍ഡിന് പരിഗണിക്കുക. രജിസ്റ്ററുകളുടെ പരിപാലനത്തിനും ശുചിത്വത്തിനും 50 മാര്‍ക്ക് വീതവും തൊണ്ടി വസ്തുക്കളുടെ കൃത്യമായ സൂക്ഷിപ്പിന് 100 മാര്‍ക്കുമാണ് നല്‍കുക. പുരസ്കാരം ആഗസ്റ്റ് 15ന് പ്രഖ്യാപിക്കും. റേഞ്ച് ഓഫീസുകളുടെ പരിശോധന ജൂലൈ 15ന് ആരംഭിക്കും. വാഹനം ഉള്‍പ്പെടെയുള്ള തൊണ്ടി സാധനങ്ങള്‍ പരമാവധി വേഗത്തില്‍ നിയമപ്രകാരം ഒഴിവാക്കാനുള്ള വിശദമായ മാര്‍ഗനിര്‍ദ്ദേശവും ഇതിനായി നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...