Thursday, March 28, 2024 3:54 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

റവന്യൂ റിക്കവറി – ബാങ്ക് വായ്പ കുടിശിക നിവാരണ മേള
കോഴഞ്ചേരി, കോന്നി താലൂക്കുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന, ബാങ്ക് വായ്പ എടുത്ത് റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന കുടിശികക്കാര്‍ക്കുവേണ്ടി ജില്ലാ ഭരണകൂടവും, പത്തനംതിട്ട ലീഡ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന കുടിശിക നിവാരണ മേള ഈമാസം 23, 24 തീയതികളില്‍ നടക്കും. കോഴഞ്ചേരി താലൂക്ക് പരിധിയിലുള്ള കുടിശികക്കാര്‍ക്ക് 23 ന് ഇലന്തൂര്‍ ബ്ലോക്ക് ഓഫീസിലും കോന്നി താലൂക്ക് പരിധിയിലുള്ള കുടിശികക്കാര്‍ക്ക് 24 ന് കോന്നി ബ്ലോക്ക് ഓഫീസിലുമാണ് മേള നടത്തുന്നത്. രാവിലെ ഒന്‍പതിനാണ് ഈ മേളകള്‍ ആരംഭിക്കുന്നത്. ഈ മേളയില്‍ പങ്കെടുത്ത് പരമാവധി ഇളവുകള്‍ തേടി കുടിശികകള്‍ തീര്‍പ്പാക്കണമെന്ന് പത്തനംതിട്ട തഹസില്‍ദാര്‍ (ആര്‍ആര്‍) അഭ്യര്‍ത്ഥിച്ചു.

Lok Sabha Elections 2024 - Kerala

റേഷന്‍ ലൈസന്‍സി : 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ റേഷന്‍കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ച 19 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവില്‍ ലൈസന്‍സികളെ നിയമിക്കുന്നത് സംവരണ വിഭാഗങ്ങളായ /പട്ടികജാതി /പട്ടിക വര്‍ഗ /ഭിന്ന ശേഷി എന്നീ വിഭാഗക്കാര്‍ക്ക് മാത്രമായിരിക്കും. ലൈസന്‍സികളെ നിയമിക്കുന്നതിന് വിജ്ഞാപനം ഇറക്കിയിരിക്കുന്ന താലൂക്ക് /റേഷന്‍കട നമ്പര്‍ /പഞ്ചായത്ത് /വില്ലേജ് /സ്ഥലം – വിഭാഗം എന്നിവ ഉള്‍പ്പെട്ട ലിസ്റ്റ് ജില്ലാ സപ്ലൈ ഓഫീസിലും എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും.

റൊട്ടേഷന്‍ ചാര്‍ട്ട് പ്രകാരം പട്ടിക വര്‍ഗ വിഭാഗത്തിന് ഒഴിവ് നീക്കി വയ്ക്കുകയും എന്നാല്‍, ആ വാര്‍ഡിലെ പട്ടിക വര്‍ഗ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ ആയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ പട്ടിക വര്‍ഗ ഒഴിവ് കാരി ഫോര്‍വേഡ് ചെയ്യും. പിന്നീട് ജില്ലയിലെ ഏതെങ്കിലും ഒരു വാര്‍ഡില്‍ പട്ടിക വര്‍ഗ ജനസംഖ്യ ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ അധികരിക്കുകയാണെങ്കില്‍ അവിടെ ഉണ്ടാവുന്ന ഒഴിവിലേക്ക് കാരി ഫോര്‍വേഡ് ചെയ്ത ഒഴിവ് പരിഗണിക്കും.

നിര്‍ദിഷ്ട ഫോറത്തില്‍ അല്ലാത്തതും ആവശ്യമായ രേഖകള്‍ ഉള്‍ക്കൊളളിച്ചിട്ടില്ലാത്തതും, നിശ്ചിത തീയതിക്കകം ലഭിക്കാത്തതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷകര്‍ കേരള ടാര്‍ജറ്റഡ് പബ്ലിക്ക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം കണ്‍ട്രോള്‍ ഓര്‍ഡര്‍ 2021 പ്രകാരം വ്യക്തിഗത അപേക്ഷകള്‍ കെടിപിഡിഎസ് ഓര്‍ഡര്‍ 2021 അനുബന്ധം 7 ഫോറം ജി പ്രകാരവും സംവരണ വിഭാഗങ്ങളിലെ വനിതാ കൂട്ടായ്മ /വനിതാ സ്വയം സഹായ സഹകരണ സംഘങ്ങള്‍ കെടിപിഡിഎസ് ഓര്‍ഡര്‍ 2021 അനുബന്ധം 8 ഫോറം എച്ച് പ്രകാരവും അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷയിലെ എല്ലാ കോളങ്ങളും വ്യക്തമായി പൂരിപ്പിച്ച് ഫോട്ടോ പതിപ്പിച്ച് ജൂണ്‍ 15ന് വൈകുന്നേരം മൂന്നിന് മുന്‍പ് നേരിട്ടോ തപാല്‍ മുഖേനയോ പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം. നിശ്ചിത സമയത്തിനുളളില്‍ ലഭിക്കാത്ത അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷ അടക്കം ചെയ്യുന്ന കവറിന്റെ മുകള്‍ ഭാഗത്ത് എഫ്പിഎസ് (റേഷന്‍കട) നമ്പര്‍, താലൂക്ക് നോട്ടിഫിക്കേഷന്‍ നമ്പര്‍, ———-നമ്പര്‍ പരസ്യപ്രകാരം റീട്ടെയില്‍ ഷോപ്പ് നടത്തുന്നതിനുളള അപേക്ഷ എന്നീ വിവരങ്ങള്‍ വ്യക്തമായി എഴുതിയിരിക്കണം. നിശ്ചിത മാതൃകയിലുളള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും (www.civilsupplieskerala.gov.in) അതത് ജില്ലാ /താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്.

വാക്ക് ഇന്‍ ഇന്റര്‍വ്യു
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്ത വിഭാഗത്തിലേക്ക് ജൂനിയര്‍ റസിഡന്റിനെ നിയമിക്കുന്നതിനായി ഈമാസം 20ന് രാവിലെ 10.30ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. താല്‍പര്യമുള്ള ബിഡിഎസ് /എംഡിഎസ് ബിരുദധാരികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ദന്തല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ ഹാജരാകണം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതു മുതല്‍ 10 വരെ മാത്രമായിരിക്കും.

കേന്ദ്രീയ വിദ്യാലയത്തില്‍ ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2022-23 അധ്യയന വര്‍ഷം ഒന്നാം ക്ലാസിലേക്ക് പട്ടികജാതി/പട്ടികവര്‍ഗം വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം ജനന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, റെസിഡന്‍സ് പ്രൂഫ് /ആധാര്‍ എന്നിവ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷാഫോറം സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 18ന് വൈകുന്നേരം നാലു മണി. ഫോണ്‍ : 0468 – 2256000.

വനിതാ കമ്മീഷഷന്‍ സിറ്റിംഗ്
സംസ്ഥാന വനിതാ കമ്മീഷന്‍ മേയ് 25ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മുതല്‍ സിറ്റിംഗ് നടത്തും.

ഇമിഗ്രേഷന്‍ അസിസ്റ്റന്റ് അഭിമുഖം
ഇന്റലിജന്‍സ് ബ്യൂറോ, എംഎച്ച്എ, ഗവണ്‍മെന്റ് ഓഫ് ഇന്ത്യയില്‍ ഇമിഗ്രേഷന്‍ അസിസ്റ്റന്റിനുള്ള അപേക്ഷ അയച്ചിട്ടുള്ള വിമുക്തഭടന്മാരുടെ അഭിമുഖം മേയ് 17 മുതല്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനും helpdesk.bharti.nic.in എന്ന ഇമെയില്‍ വിലാസത്തിലോ dgrindia.gov.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2961104.

പെയിന്റിങ് പരിശീലനത്തിലൂടെ തൊഴില്‍ : ഐഐഐസിയില്‍ പുതിയ പരിശീലന പരിപാടി
നിര്‍മ്മാണ മേഖലയില്‍ വിദേശത്തടക്കം തൊഴില്‍ ലഭിക്കാന്‍ അര്‍ഹതയുള്ള രാജ്യാന്തരമാനദണ്ഡപ്രകാരമുള്ള നൈപുണ്യ പരിശീലനത്തിന് കൊല്ലം ചവറയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന് (ഐഐഐസി)നു നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി സഹകരണം. ലോകോത്തര പെയിന്റ് നിര്‍മ്മാതാക്കളായ നെതര്‍ലാന്‍ഡ്സ് കമ്പനി അക്‌സോ നോബെലും (Akzo Nobel) കേരള സര്‍ക്കാര്‍ തൊഴിവകുപ്പിനു കീഴിലുള്ള ഐഐഐസിയും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ അസോസിയേഷനുകളുടെ ദേശീയ കോണ്‍ഫെഡറേഷന്‍ (CREDAI) സംയുക്തമായാണു പരിപാടി നടപ്പാക്കുന്നത്. നിര്‍മ്മാണമേഖലയിലെ പെയിന്റിങ് രംഗത്ത് ഒരുവര്‍ഷംകൊണ്ട് 200 പേര്‍ക്കു പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കുന്നതാണു പദ്ധതി. കണ്‍സ്ട്രക്ഷന്‍ പെയിന്റര്‍ ഹെല്‍പ്പര്‍ ലെവല്‍ 2 എന്ന ദേശീയ പ്രാധാന്യമുള്ള നൈപുണ്യ പരിശീലനമാണ് ലഭ്യമാക്കുക.
കൊല്ലം ചവറയിലുള്ള ഐഐഐസിയിലാണു പരിശീലനം. കോഴ്‌സിന്റെ കാലാവധി 26 ദിവസമാണ്. ഒരു ബാച്ചില്‍ 25 പേര്‍ക്കാണു പ്രവേശനം. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ മൂന്നു സ്ഥാപനങ്ങളും മുന്‍കയ്യെടുക്കും. അപേക്ഷകര്‍ പതിനെട്ടു വയസ് പൂര്‍ത്തിയായവരും പത്താം ക്ലാസ് യോഗ്യതയുള്ളവരുമായിരിക്കണം. താമസ സൗകര്യം ആവശ്യമില്ലാത്തവര്‍ക്ക് 8000 രൂപയും, താമസം ആവശ്യമുള്ളവര്‍ക്ക് 14,000 രൂപയുമാണ് ഫീസ് നിരക്ക്. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 3 നു മുന്‍പായി 8078980000 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യുക. വെബ്‌സൈറ്റ് : www.iiic.ac.in

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് കത്തുന്ന വേനൽചൂടിൽ ആശ്വാസമായി ചില ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന്...

മോദി സര്‍ക്കാര്‍ രാജ്യത്ത് ജനാധിപത്യം ഇല്ലാതാക്കി : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : കേന്ദ്രത്തില്‍ ഭരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനാധിപത്യ...

ജനദ്രോഹ ഭരണത്തിനെതിരെ ഭിന്നശേഷിക്കാര്‍ വോട്ടു ചെയ്യണം ; ഡി.എ.പി.സി

0
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിക്കുവേണ്ടി ജില്ലയിലുടനീളം പ്രചരണം...

സിദ്ധരാമയ്യയ്‌ക്കെതിരെ വ്യാജവാർത്ത ; അർണബ് ഗോസ്വാമിക്കെതിരെ കേസ്

0
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ വാർത്തയുടെ പേരിൽ റിപബ്ലിക് ടി.വി ചീഫ്...