പാരമ്പര്യ വൈദ്യന്റെ കൊലപാതകം ഷൈബിന്‍ അഷ്റഫിനെയും കൂട്ടുപ്രതികളെയും പോലീസ് കസ്റ്റഡിയില്‍വിട്ടു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിനെയും കൂട്ടുപ്രതികളെയും ഏഴ് ദിവസം പോലീസ് കസ്റ്റഡിയില്‍വിട്ടു. പ്രതിയായ ഷൈബിന്‍ അഷ്റഫ് ഇയാളുടെ സഹായികളായി പ്രവര്‍ത്തിച്ച ഷിഹാബ്, നിഷാദ് എന്നിവരെയാണ് മഞ്ചേരി ജില്ല സെഷന്‍സ് കോടതിയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനുശേഷം നാളെ തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഷൈബിന്‍ അഷ്റഫിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടിലെത്തിച്ചാകും തെളിവെടുപ്പ് നടത്തുക. കൊല്ലപ്പെട്ട ഷാബാ ഷരീഫിനെ ഒന്നര വര്‍ഷത്തോളം ബന്ദിയാക്കിവെച്ചതും കൊലപ്പെടുത്തിയതും ഷൈബിന്റെ വീട്ടില്‍വെച്ചായിരുന്നു.

കേസില്‍ നേരത്തെ കസ്റ്റഡിയിലെടുത്ത നൗഷാദുമൊത്ത് അന്വേഷണ സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കത്തി ഉള്‍പ്പടെ വാങ്ങിയ ഹാര്‍ഡ്‌വെയര്‍ കടയിലാണ് തെളിവെടുപ്പ് നടത്തിയത്. ഷൈബിന്റെ കാറിലെത്തിയ ഇയാള്‍ ഏകദേശം അയ്യായിരം രൂപയുടെ സാധനങ്ങള്‍ വാങ്ങിയെന്നാണ് കടയുടമ പോലീസിനോട് പറഞ്ഞത്. ഒളിവില്‍ പോയ അഞ്ച് പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...