Thursday, May 9, 2024 8:19 pm

കൂടുതല്‍ ആളുകള്‍ മത്സ്യക്കൃഷിയിലേക്ക് കടന്നു വരുന്നത് പഴകിയ മത്സ്യത്തിന്റെ വില്‍പന നിയന്ത്രിക്കാന്‍ സഹായിക്കും: സാറാ തോമസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൂടുതല്‍ ആളുകള്‍ മത്സ്യക്കൃഷിയിലേക്ക് കടന്നു വരുന്നത് പഴകിയ മത്സ്യത്തിന്റെ വില്‍പന നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വൈസ് പ്രസിഡന്റ്. ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിലൂടെ ജില്ലയില്‍ വിവിധ മത്സ്യ ഉല്‍പാദന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ജനങ്ങള്‍ക്ക് കൈതാങ്ങായ സംരംഭമായാണ് ഈ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു. പത്തനംതിട്ട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു.

പഴകിയ മത്സ്യം വിപണി കയ്യടക്കുമ്പോള്‍ ശാസ്ത്രീയ മത്സ്യ കൃഷിയും അതിന്റെ പ്രധാനവും ചൂണ്ടിക്കാണിച്ച് ഫിഷറീസ് വകുപ്പിന്റെ സെമിനാര്‍ നടന്നു. ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച ശാസ്ത്രിയ മത്സ്യക്കൃഷിയും നൂതന സാങ്കേതിക വിദ്യയും എന്ന വിഷയത്തില്‍ മത്സ്യക്കൃഷിയുടെ ഗുണങ്ങളെക്കുറിച്ച് ഉപയോഗപ്രദമായ സെമിനാര്‍ അസിസ്റ്ററ്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജൂഡിന്‍ ജോണ്‍ ചാക്കോ നല്‍കിയത്. മത്സ്യക്കൃഷിയിലെ വൈവിധ്യവത്ക്കരണത്തിലൂടെ തിലാപിയ, ചെമ്മിന്‍, ആല്‍ഗകള്‍ തുടങ്ങിയവയുടെ പുതിയ ഇനങ്ങള്‍ ഉത്പാദിപ്പിക്കുന്നു. മത്സ്യക്കൃഷിക്കൊപ്പം അലങ്കാര മത്സ്യവും വരുമാന സ്രോതസ് ആണെന്നും ജൂഡിന്‍ ജോണ്‍ ചാക്കോ പറഞ്ഞു. മത്സ്യകൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ജല പരിശോധന കിറ്റ്, കൃത്രിമ തീറ്റ ഉല്‍പാദനം തുടങ്ങി ശാസ്ത്രീയമായ വശങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്തു.

മികച്ച മത്സ്യകര്‍ഷകരേയും മികച്ച രീതിയില്‍ മത്സ്യകൃഷി പദ്ധതി നിര്‍വഹണം നടത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളേയും പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ആദരിച്ചു. എബ്രഹാം വര്‍ഗീസ്, ഫാ.ജോപ്പന്‍, കെ. സദാനന്ദന്‍, റ്റി.ലിജി, ജെബി.പി. മാര്‍ക്കോസ് എന്നിവര്‍ക്ക് മത്സ്യക്കൃഷി വികസനത്തിനും പെരിങ്ങര, സീതത്തോട്, വടശേരിക്കര പഞ്ചായത്തുകളെയും തിരുവല്ല മുന്‍സിപ്പാലിറ്റിയേയും സുഭിക്ഷ കേരളം പദ്ധതി മികവിനും ആദരിച്ചു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി.ടി. ഈശോ, വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ ,ഫിഷറീസ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ വി.സിന്ധു, ജെ.ശ്രീകുമാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അശരണരുടെ ആശാദീപമായ മാർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ജീവിതം ഒരു പാഠപുസ്തകം

0
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്...

25,000 രൂപ കൊടുത്ത് ടിക്കറ്റെടുത്തു ; 2000 രൂപയ്ക്ക് പെട്രോളടിച്ച് വന്നപ്പോള്‍ ഫ്ളൈറ്റില്ല

0
തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് മുടക്കിയതോടെ ഏറെ വലഞ്ഞത്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ബോധവത്കരണ പരിപാടി ദക്ഷിണ നാവികസേനാ കമാന്റ് ഹെഡ് ക്വാര്‍ട്ടറിന്റെ നേതൃത്വത്തില്‍ നേവിയില്‍ നിന്നും...

കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം ; സ്കൂട്ടര്‍ യാത്രികര്‍ 2 പേരും മരിച്ചു

0
ആലപ്പുഴ: എടത്വയിൽ കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ രണ്ട് സ്കൂട്ടർ യാത്രികരും മരിച്ചു....