Thursday, May 2, 2024 7:13 am

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ എല്‍.ഡി.എഫിന് ജനപിന്തുണ വര്‍ധിക്കുന്നതിന്റെ തെളിവ് : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ള ജനപിന്തുണ അനുദിനം വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വോട്ടെടുപ്പ് നടന്ന 42 വാര്‍ഡുകളില്‍ 24 എണ്ണവും നേടി ഉജ്ജ്വല വിജയമാണ് എല്‍.ഡി.എഫ് കരസ്ഥമാക്കിയത്. അതിന്റെ പകുതി (12) വാര്‍ഡുകളില്‍ മാത്രമാണ് യു.ഡി.എഫിനു വിജയിക്കാനായത്. ബിജെപി നേടിയതാകട്ടെ 6 വാര്‍ഡുകളും. എല്‍ഡിഎഫ് ജയിച്ചതില്‍ 7 വാര്‍ഡുകള്‍ യു.ഡി.എഫില്‍ നിന്നും 2 വാര്‍ഡുകള്‍ ബിജെപിയില്‍ നിന്നും പിടിച്ചെടുത്തതാണ് എന്നത് ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ജനകീയവും സമഗ്രവുമായ വികസന നയങ്ങളും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകണമെന്ന കേരള ജനതയുടെ ആഗ്രഹമാണ് ഈ തെരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത്. യുഡിഎഫിന്റേയും ബിജെപിയുടേയും ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതു കൂടിയായി ഇതിനെ കണക്കാക്കാം. രാഷ്ട്രീയ നൈതികത പൂര്‍ണമായും കൈമോശം വന്ന യു.ഡി.എഫും ബിജെപിയും ചില പ്രദേശങ്ങളില്‍ ഒത്തു ചേര്‍ന്ന് രൂപം നല്‍കിയ അദൃശ്യമായ അവിശുദ്ധ കൂട്ടുകെട്ടുകളും ഈ ഫലത്തോടെ മറനീക്കി പുറത്തു വന്നിരിക്കുന്നു. അത്തരം സങ്കുചിത നീക്കങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് കേരളത്തിലെ ജനങ്ങളെന്ന യാഥാര്‍ത്ഥ്യത്തിന് ഈ തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. നാടിനെ പുരോഗതിയിലേക്കു നയിക്കുന്ന സര്‍ക്കാര്‍ നയങ്ങളോടൊപ്പമാണ് ജനങ്ങള്‍ നില്‍ക്കുന്നത്.

തുടര്‍ച്ചയായി നടത്തുന്ന കുപ്രചാരണങ്ങള്‍ക്ക് ജനമനസ്സുകളില്‍ സ്ഥാനമില്ല. അധികാരമോഹം മാത്രം മുന്‍നിര്‍ത്തി യു.ഡി.എഫും ബിജെപിയും ഉയര്‍ത്തുന്ന അക്രമോത്സുക ജനവിരുദ്ധ രാഷ്ട്രീയനിലപാടുകളെയും നീക്കങ്ങളെയും കണക്കിലെടുക്കാതെ കേരളത്തിന്റെ പുരോഗതിയും ക്ഷേമവും ഉറപ്പു വരുത്താന്‍ ജനങ്ങള്‍ ഒപ്പമുണ്ടെന്ന വസ്തുത അളവറ്റ ആത്‌മവിശ്വാസവും പ്രചോദനവും പകരുന്ന ഒന്നാണ്. എല്‍.ഡി.എഫിനു വന്‍ വിജയം സമ്മാനിച്ച ജനങ്ങളോട് ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. വിജയികളെയും വിജയത്തിനായി പ്രയത്നിച്ച പ്രവര്‍ത്തകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവാലൂരിൽ യുവാവ് ജീവനൊടുക്കിയ സംഭവം ; പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

0
കൊച്ചി: എറണാകുളം തിരുവാലൂരിൽ ഇരുപതുകാരനായ അഭിജിത് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിനെതിരെ ആരോപണവുമായി...

കനത്ത ചൂട് ; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

0
കൊച്ചി: കനത്ത ചൂടിനെ തുടര്‍ന്ന് കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീപിടിത്തം. ഏക്കറുകണക്കിന്...

ജിമ്മിൽ വ‍ർക്കൗട്ട് ചെയ്യുന്നതിനിടെ തലവേദന ; പിന്നാലെ 32 വയസുകാരൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു

0
വരാണസി: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. 32 വയസുകാരനായ...

ആ​ലു​വ​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി മെ​ട്രോ തൂ​ണി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി അപകടം ; ര​ണ്ടു​പേ​ർ​ മരിച്ചു

0
കൊ​ച്ചി: ആ​ലു​വ​യി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി മെ​ട്രോ തൂ​ണി​ലേ​ക്ക് ഇ​ടി​ച്ചു...