Sunday, April 28, 2024 9:04 am

പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 68കാരന് 10 വര്‍ഷം തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പത്തു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ 68-കാരന് 10 വര്‍ഷം തടവും പിഴയും വിധിച്ച്‌ പോക്സോ കോടതി. മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. കാളികാവ് മമ്പാട്ടുമൂല നീലങ്ങോടന്‍ മുഹമ്മദിനെയാണ് (68) ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്. ഇയാളെ പത്ത് വര്‍ഷം കഠിനതടവിനും 1,20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരയായ കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക് കാണാതിരിക്കാനാകില്ലെന്നും കോടതി പ്രതിപാതിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരം, ബലാല്‍സംഗം ചെയ്തതിന് ഏഴു വര്‍ഷം കഠിന തടവ്, 50, 000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കേണ്ടി വരും. പോക്‌സോ ആക്ടിലെ ആറാം വകുപ്പ് പ്രകാരം, പത്തു വര്‍ഷം കഠിനതടവ്, 50, 000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കേണ്ടതായി വരും. ഇതേ ആക്ടിലെ പത്താം വകുപ്പ് പ്രകാരം, അഞ്ച് വര്‍ഷം കഠിന തടവ്, 20, 000 രൂപ പിഴ പിഴയടക്കാത്ത പക്ഷം രണ്ട് മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.

2015 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 2015 മെയ് ആറിന് കാളികാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് സംശയം തോന്നുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് ബലാത്സംഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വ്യാ​പാ​രി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം ; പ്ര​തി​ക​ൾ അറസ്റ്റിൽ

0
കോ​ഴി​ക്കോ​ട്: വ്യാ​പാ​രി​യെ ക​ട​യി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ...

വയനാട്ടിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി ; വൈദ്യുതാഘാതമേറ്റെന്ന് സംശയം

0
കല്‍പ്പറ്റ: വയനാട്ടിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് പനമരം നീര്‍വാരം...

സംസ്ഥാനത്ത് വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറപ്പുവരുത്താന്‍ പരിശ്രമിച്ചതിനാല്‍ – മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടെടുപ്പും പൂര്‍ണ തൃപ്തികരമെന്ന് മുഖ്യ...

കോ­​ഴി­​ക്കോ­​ട്ട് ഓ­​ട്ടോ ഡ്രൈ​വ­​റെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തിയതായി റിപ്പോർട്ടുകൾ

0
കോ­​ഴി­​ക്കോ​ട്: പ­​ണി­​ക്ക​ര്‍ റോ­​ഡി​ല്‍ ഓ­​ട്ടോ ഡ്രൈ​വ­​റെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി. ഗാ­​ന്ധി­​ന­​ഗ​ര്‍ സ്വ­​ദേ­​ശി ശ്രീ­​കാ­​ന്ത്...