അംബാല : ഹരിയാനയിലെ അംബാലയില്‍ കുപ്പി കടിച്ചു തുറക്കുന്നതിനിടെ അടപ്പ് തൊണ്ടയില്‍ കുരുങ്ങി 15-കാരന് മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ യഷ് ആണ് മരിച്ചത്. സഹോദരിക്കു സോഫ്റ്റ് ഡ്രിങ് ബോട്ടില്‍ തുറക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് യഷ് കടിച്ചു തുറക്കാന്‍ ശ്രമിക്കുന്നതിനിടെ അകത്തേക്കു തെറിച്ച അടപ്പ് തൊണ്ടയില്‍ കുരുങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അടപ്പ് എടുത്തുമാറ്റാന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് യഷിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തതായി പോലീസ് പറഞ്ഞു.
കുപ്പി കടിച്ചു തുറക്കുന്നതിനിടെ അടപ്പ് തൊണ്ടയില്‍ കുരുങ്ങി 15-കാരന് മരിച്ചു
RECENT NEWS
Advertisment