പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 68കാരന് 10 വര്‍ഷം തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പത്തു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ 68-കാരന് 10 വര്‍ഷം തടവും പിഴയും വിധിച്ച്‌ പോക്സോ കോടതി. മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. കാളികാവ് മമ്പാട്ടുമൂല നീലങ്ങോടന്‍ മുഹമ്മദിനെയാണ് (68) ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്. ഇയാളെ പത്ത് വര്‍ഷം കഠിനതടവിനും 1,20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരയായ കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക് കാണാതിരിക്കാനാകില്ലെന്നും കോടതി പ്രതിപാതിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരം, ബലാല്‍സംഗം ചെയ്തതിന് ഏഴു വര്‍ഷം കഠിന തടവ്, 50, 000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കേണ്ടി വരും. പോക്‌സോ ആക്ടിലെ ആറാം വകുപ്പ് പ്രകാരം, പത്തു വര്‍ഷം കഠിനതടവ്, 50, 000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കേണ്ടതായി വരും. ഇതേ ആക്ടിലെ പത്താം വകുപ്പ് പ്രകാരം, അഞ്ച് വര്‍ഷം കഠിന തടവ്, 20, 000 രൂപ പിഴ പിഴയടക്കാത്ത പക്ഷം രണ്ട് മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.

2015 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 2015 മെയ് ആറിന് കാളികാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് സംശയം തോന്നുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് ബലാത്സംഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...