Monday, May 20, 2024 12:50 pm

ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മൈക്രോ ഫിനാന്‍സ് കമ്പനിയുടെ ഇടപെടല്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മൈക്രോ ഫിനാന്‍സ് കമ്പനിയുടെ ഇടപെടല്‍. പാലക്കാട് ലീഗല്‍ സര്‍വീസ് അതോറിറ്റി അയക്കുന്ന നോട്ടീസിന്റെ കവറില്‍ മൈക്രോഫിനാന്‍സ് കമ്പനിയുടെ സീല്‍ പതിപ്പിച്ചു. മൈക്രോ ഫിനാന്‍സ് കമ്പനി പ്രതിനിധികള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നോട്ടീസുമായി വീട്ടിലെത്തി ഭീഷണി പെടുത്തുന്നതായി വായ്പ എടുത്തവര്‍ ആരോപിക്കുന്നു. ജുഡിഷ്യല്‍ ബോഡിയായ ലീഗല്‍ സര്‍വീസ് അതോറിറ്റി അദാലത്തിനായി കക്ഷികള്‍ക്ക് പോസ്റ്റല്‍ വഴിയാണ് നോട്ടീസ് അയക്കുക. അല്ലെങ്കില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രതിനിധികള്‍ നോട്ടീസ് വീട്ടിലെത്തിക്കും. പാലക്കാട്ടെ വായ്പ എടുത്തവരുടെ വീട്ടിലേക്ക് മൈക്രോഫിനാന്‍സ് കമ്പനി പ്രതിനിധികള്‍ നേരിട്ടാണ് നോട്ടീസുമായി എത്തുന്നത്. കമ്പനി പ്രതിനിധികള്‍ തങ്ങളെ ഭീഷണിപെടുത്തുന്നതായി വായ്പ എടുത്തവര്‍ പറയുന്നു.

അദാലത്ത് നോട്ടീസിനെപ്പം മൈക്രോ ഫിനാന്‍സ് കമ്പനി ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നല്‍കിയ പരാതിയുമുണ്ട്. വായ്പ എടുത്തവര്‍ക്ക് നല്‍കുന്ന കവറിലും കമ്പനിയുടെ സീലുണ്ട്. മൈക്രാേഫിനാന്‍സ് കമ്പനിയുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജുഡിഷ്യല്‍ സംവിധാനം കൂട്ട് നില്‍ക്കുന്നത് അപകടകരമാണെന്ന് അഭിഭാഷകര്‍ പറയുന്നു. ലീഗില്‍ സര്‍വീസ് അതോറിറ്റിയുടെ ജീവനകാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സബ് ജഡ്ജ് കൂടിയായ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചുങ്കപ്പാറ – പൊന്തൻപുഴ റോഡിൽ അപകട ഭീഷണിയായി മെറ്റലും മണ്ണും

0
ചുങ്കപ്പാറ : ചുങ്കപ്പാറ - പൊന്തൻപുഴ റോഡിൽ അപകട ഭീഷണിയായി മെറ്റലും...

കിർഗിസ്ഥാനിലെ വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണം ; ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതർ

0
ബിഷ്കെക്ക്: കിർഗിസ്ഥാനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും തലസ്ഥാനമായ ബിഷ്കെക്കിൽ സ്ഥിതിഗതികൾ സാധാരണ...

ട്രെയിനില്‍ കയറി ബാഗ് എടുത്ത് സ്ഥലം വിടും ; കയ്യോടെ പൊക്കി ആര്‍പിഎഫ് ;...

0
തിരുവനന്തപുരം: ട്രെയിനില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. വിഴിഞ്ഞം മുല്ലൂര്‍ സ്വദേശി...

ബ്ലഡ്‌ ഡോണേഴ്സ് കേരള പത്തനംതിട്ട ഘടകം നിർധനരായ കുട്ടികൾക്കായി പഠനോപകരണ വിതരണം നടത്തി

0
പത്തനംതിട്ട : ബ്ലഡ്‌ ഡോണേഴ്സ് കേരള പത്തനംതിട്ട ഘടകം  നിർധനരായ കുട്ടികൾക്കായി...