Sunday, May 5, 2024 9:06 am

24 മണിക്കൂറിനുള്ളില്‍ 7,240 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,240 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.പ്രതിദിന കേസുകളില്‍ 40% വര്‍ധനവാണ് വന്നിരിക്കുന്നതെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളില്‍ പറയുന്നു. ഇന്നലെ 3,591 പേര്‍ രോഗമുക്തരായെങ്കിലും സജീവ രോഗികളുടെ എണ്ണം 32,498 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍, പ്രത്യേകിച്ച്‌ മുംബൈയില്‍ കോവിഡ് വ്യാപിക്കുകയാണ്. പുതിയ കേസുകളില്‍ 42% വര്‍ധനവാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് മാസത്തിനു ശേഷം പ്രതിദിന കേസുകള്‍ രണ്ടായിരം കടന്നു. മുംബൈയില്‍ മാത്രം ഇന്നലെ 1,765 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 4,31,97,522 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 8 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 5,24,723 ആയി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും ; മുന്നറിയിപ്പുമായി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനേയും ഉഷ്ണക്കാറ്റിനേയും തുടര്‍ന്ന് വൈദ്യുതി മേഖലയ്ക്കുണ്ടാകുന്ന തടസ്സം...

ക്ഷേത്രങ്ങളിൽ അരളിയെ നിരോധിക്കുമോ? ; പൂവിൽ വിഷാംശം ഉണ്ടെന്ന് സംശയം, തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ തീരുമാനം...

0
തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ നിവേദ്യപൂജയിൽനിന്നും മറ്റു പൂജകളിൽനിന്നും അരളിപ്പൂവ് പുറത്താകും. പൂവിൽ വിഷാംശമുണ്ടെന്നും...

നവജാതശിശുവിന്റെ കൊലപാതകം : ഡിഎന്‍എ ശേഖരിച്ച് പോലീസ് ; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

0
കൊച്ചി: പ്രസവിച്ചയുടന്‍ പനമ്പിള്ളിനഗര്‍ വിദ്യാ നഗറിലെ ഫ്‌ലാറ്റില്‍നിന്നു മാതാവു താഴേക്ക് എറിഞ്ഞു...

നവകേരള ബസിന്റെ വാതിൽ തകരാർ പരിഹരിച്ചു ; യാത്ര തുടരുന്നു

0
കോഴിക്കോട്: ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു. കോഴിക്കോട് നിന്നും...