നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസില്‍ ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസില്‍ ജീവപര്യന്തം കഠിന തടവും 1,25,000 രൂപ പിഴയും വിധിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സനല്‍ കുമാറിനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത് . 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം. 14 വയസുള്ള പെണ്‍കുട്ടിയെ പ്രതി എറണാകുളത്തു നിന്ന് തട്ടിക്കൊണ്ടുപോയി പഴനിയിലെ ലോഡ്ജില്‍ എത്തിച്ച്‌ നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് കേസ്. നേരത്തെ മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത വിവാഹത്തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ സനല്‍കുമാര്‍ ഈ സമയത്താണ് പള്‍സര്‍ സുനിയെ പരിചയപ്പെടുന്നതും സുനി ദിലീപിനെ വിളിച്ച മൊബൈല്‍ ഒളിപ്പിക്കുന്നതിനായി സഹായിക്കുന്നതും. പിന്നീട് പ്രതിയുടെ വീട്ടില്‍ നിന്ന് മൊബൈല്‍ അന്വേഷണ സംഘം കണ്ടെത്തി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനധികൃതമായി സ്ഥാപിച്ച ഗേറ്റ് പരാതിയെ തുടർന്ന് അധികൃതർ നീക്കം ചെയ്തു

0
റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ അരികില്‍ പൊട്ടങ്കൽപ്പടിയിൽ സ്വകാര്യ...

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നത് 611 സ്കൂളുകൾ; സിജെപി പരിശോധനയ്ക്ക് പിന്നാലെ സർക്കാരിന്റെ വിശദീകരണം പുറത്ത്

0
ജയ്പൂര്‍: രാജസ്ഥാനില്‍ 611 സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ പോലും ഇല്ലെന്ന് സിജെപി....

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

0
നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി...