ഭിമ കൊറേഗാവ് അന്വേഷണ കമീഷന്‍ പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്ക് സമന്‍സ് അയച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഭിമ കൊറേഗാവ് അന്വേഷണ കമീഷന്‍ മഹാരാഷ്ട്രയിലെ ആറ് രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്ക് സമന്‍സ് അയച്ചു. ക്രമസമാധാനനില മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച്‌ നിര്‍ദേശങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. ജൂണ്‍ 30 നകം കമീഷന് മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിക്കണം. കൂടാതെ കമീഷന് മുമ്പാകെ എത്തി മൊഴി നല്‍കണമെന്നും സമന്‍സിലുണ്ട്. ശിവ സേന, കോണ്‍ഗ്രസ്, ബി.ജെ.പി, വഞ്ചിത് ബഹുജന്‍ അഘാഡി, മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ പാര്‍ട്ടികളുടെ സംസ്ഥാന അധ്യക്ഷന്‍മാര്‍ക്കാണ് നോട്ടീസ് അയച്ചത്. എല്ലാവരും നേരിട്ടോ പ്രതിനിധി വഴിയോ സത്യവാങ്മൂലം സമര്‍പ്പിക്കണം.

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ നേരത്തെ തന്നെ സത്യവാങ്മൂലം സമര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ മൊഴി കമീഷന് നല്‍കുകയും ചെയ്തിരുന്നു. കമീഷന്റെ അഭിഭാഷകനായ ആശിഷ് സത്പുത് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് സമന്‍സ്. വിരമിച്ച ജഡ്ജി ജസ്റ്റിസ് ജെ.എന്‍ പട്ടേല്‍ അധ്യക്ഷനായ രണ്ടംഗ കമീഷനാണ് ഭിമ കൊറേഗാവ് കേസ് അന്വേഷിക്കുന്നത്. 2018 ജൂണ്‍ ഒന്നിന് ഭിമ കൊറേഗാവ് മേഖലയില്‍ ഉണ്ടായ ആക്രമണങ്ങളുടെ കാരണം അന്വേഷിക്കാനാണ് സര്‍ക്കാര്‍ രണ്ടംഗ കമീഷനെ നിയോഗിച്ചത്. ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2018 ന്റെ തുടക്കത്തിലും കമീഷന്‍ എല്ലാ പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്കും സമന്‍സ് അയച്ചിരുന്നു. ഭിമ കൊറേഗാവ് ആക്രമണം സംബന്ധിച്ച്‌ അവര്‍ക്കറിയാവുന്ന വിവരങ്ങള്‍ അറിയിക്കാനും ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് സ്വീകരിക്കാവുന്ന നപടികള്‍ നിര്‍ദേശിക്കാനും വേണ്ടിയായിരുന്നു അന്ന് സമന്‍സ് അയച്ചത്. അന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ മാത്രമാണ് കമീഷന് മുമ്പാകെ ഹാജരായി സത്യവാങ്മൂലം നല്‍കിയത്. വിവിധ സാക്ഷികളുടെ അഭിഭാഷകര്‍ ശരദ് പവാറിനെ വിസ്തരിച്ചിരുന്നു.

കമീഷന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ക്ക് സമന്‍സ് അയക്കണമെന്ന് ആവശ്യപ്പെട്ട് കമീഷന്‍ പ്രതിനിധിയായ അഭിഭാഷകന്‍ ആശിഷ് സത്പുത് ഈയിടെ അപേക്ഷ നല്‍കിയിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ ജില്ലാ ഭരണകൂടവും പോലീസുമാണ് ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്. ഇക്കാര്യത്തെ കുറിച്ച്‌ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് അറിയുകയാണെങ്കില്‍ കമീഷന് അന്തിമ റിപ്പോര്‍ട്ട് നല്‍കാനാകും. പാര്‍ട്ടികളുടെ നിലപാട് അറിഞ്ഞാല്‍ മാത്രമേ പോലീസിന് ഇത്തരം പ്രശ്നങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ സാധിക്കൂവെന്നും അഭിഭാഷകന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...