മടിയില്‍ കനമില്ലെങ്കില്‍ വഴിയില്‍ പേടിക്കേണ്ട, ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും ; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പിണറായിയെ ട്രോളി ശ്രീജിത് പണിക്കര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയെ കുറിച്ചുള‌ള വെളിപ്പെടുത്തലും അതിന് പിന്നാലെ നടന്ന സംഭവങ്ങളും ഓര്‍മ്മിപ്പിച്ച്‌ ഫേസ്‌ബുക്കില്‍ പരിഹാസ പോസ്‌റ്റുമായി ശ്രീജിത്ത് പണിക്കര്‍. മുഖ്യമന്ത്രിയുടെ പഴയ പ്രസ്‌താവനകളെ ഓര്‍മ്മിപ്പിച്ച ശേഷം സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വന്നശേഷം നടന്ന കാര്യങ്ങള്‍ പണിക്കര്‍ അക്കമിട്ട് പറയുന്നു. ലൈഫ്‌മിഷന്‍ കേസന്വേഷിക്കുന്ന വിജിലന്‍സ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ ചോദ്യം ചെയ്‌തു. സ്വ‌പ്‌നയ്‌ക്കെതിരെ കേസെടുത്തതും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് നിയമിച്ച കമ്മീഷന്റെ കാലാവധി നീട്ടിയതും ശ്രീജിത്ത് പണിക്കര്‍ പോസ്‌റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം ചുവടെ:
ഓര്‍മ്മയുണ്ടോ ആ വാക്കുകള്‍?
മടിയില്‍ കനമില്ലെങ്കില്‍ വഴിയില്‍ പേടിക്കേണ്ട. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും.
ഇന്നലെ സ്വപ്നയുടെ പ്രസ്താവന വന്നതിനുശേഷം ഇന്ന് നടന്ന കാര്യങ്ങള്‍:
1. ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്ന സംസ്ഥാന വിജിലന്‍സ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കൂടിയായ സരിത്തിനെ ചോദ്യം ചെയ്തു.
2.കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനെ കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണത്തിനു നിയമിച്ച ജസ്റ്റിസ് മോഹനന്‍ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്ക് നീട്ടി.
3. സ്വപ്നയെക്കെതിരെ കലാപശ്രമത്തിന് കേരളാ പൊലീസ് കേസെടുത്തു.
മടിയില്‍ കനമില്ല. വഴിയില്‍ പേടിയുമില്ല.
ഉപ്പ് തിന്നിട്ടില്ല. വെള്ളം കുടിക്കുകയും വേണ്ട.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...