രാജ്യത്തെ മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടു; എന്നിട്ടും ഖജുരാഹോ എയർപോർട്ടിൽ ഫ്ലൈറ്റുകളില്ലാത്തതിന് പിന്നിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഒരൊറ്റ സര്‍വീസോ യാത്രക്കാരോ ഇല്ലാത്ത വിമാനത്താളത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ ഉപഭോക്തൃ സംതൃപ്തി സൂചികയില്‍ ഒന്നാം സ്ഥാനം. മധ്യപ്രദേശിലെ ഖജുരാഹോ വിമാനത്താവളത്തിനാണ് അപൂര്‍വമായ അംഗീകാരം ലഭിച്ചത്. ജൂലായ് മാസം മുതല്‍ ഇവിടെ നിന്നും ഒരു സര്‍വീസും ഉണ്ടായിട്ടില്ല.എയര്‍പോര്‍ട്ടുകളുടെ വൃത്തി, സുരക്ഷ, ജീവനക്കാരുടെ പെരുമാറ്റം, യാത്രാ സൗകര്യങ്ങള്‍ എന്നിവ തുടങ്ങി 33 മാനദണ്ഡങ്ങള്‍ പരിഗണിച്ച്, യാത്രക്കാരില്‍ നിന്നുള്ള അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സൂചിക തയ്യാറാക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായ ഫ്‌ളൈറ്റുകളുടെ എണ്ണം, കണക്ടിവിറ്റി, ട്രാഫിക്ക് എന്നിവ ഈ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഈ ഘടകങ്ങള്‍ ഉള്‍പ്പെടുത്താത്തിനാല്‍ സാധാരണ തിരക്കുള്ള വിമാനത്താവളങ്ങളെക്കാള്‍ മികച്ച സേവനം നല്‍ക്കുന്നവയുടെ പട്ടികയില്‍ ചെറിയ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടാറുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.യാത്രക്കാര്‍ കുറവായതും വലിയ തിരക്കില്ലാത്തതും മൂലം സുഗമമായ യാത്രാനുഭവം നല്‍കുന്നതായി യാത്രക്കാര്‍ സര്‍വേയില്‍ രേഖപ്പെടുത്തി. ചെറിയ ക്യു, പെട്ടെന്നുള്ള സെക്യൂരിറ്റി സ്‌ക്രീനിങ്, ബാഗേജ് ഡെലിവറി, തിരക്ക് കുറഞ്ഞ ടെര്‍മിനല്‍ എന്നിവ യാത്രക്കാര്‍ക്ക് മികച്ച എയര്‍പോര്‍ട്ടായി ഖജുരാഹോ തെരഞ്ഞെടുക്കാന്‍ കാരണമായി.

യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് ഈ മാസം മുതല്‍ ഇവിടെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ കാരണം. ഡല്‍ഹി, വാരണാസി എന്നിവിടങ്ങളിലേക്കാണ് ഇവിടെ നിന്നും വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്നത്. മണ്‍സൂണ്‍ കാലത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബറോടെ വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്നാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ സന്തോഷ് സിങ് അറിയിച്ചിരിക്കുന്നത്. 1960കളുടെ അവസാനത്തോടെയാണ് എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 1978ലാണ് ഇവിടെ ആദ്യ ഫ്‌ളൈറ്റ് എത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...