ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണി; ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച സൊമാറ്റോയ്ക്ക് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം സൂക്ഷിച്ചതിന് സൊമാറ്റോയ്ക്ക് നോട്ടീസ് അയച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ബെംഗളൂരു ഹൈപ്പര്‍പ്യൂറിലെ വെയര്‍ഹൗസിലാണ് നിരവധി ഭക്ഷ്യ ഉത്പന്നങ്ങളുടെ ലേബലിംഗ്, ലൈസന്‍സിംഗ്, സംഭരണം എന്നിവയില്‍ പിഴവുകള്‍ കണ്ടെത്തിയത് .
എഫ്എസ്എസ്എഐ ലൈസന്‍സ് നമ്പര്‍ ലഭ്യമല്ലാത്ത 146 കിലോഗ്രാം കോഴി ഇറച്ചി, 300 കിലോ അരി, 20 കിലോ ഡ്രൈ ഫ്രൂട്ട്‌സ്, 15 കിലോ മസാല എന്നിവ ഉദ്യോഗസ്ഥര്‍ വെയര്‍ഹൗസില്‍ നിന്നും കണ്ടത്തിയിരുന്നു. മാനുഫാച്ചറിങ്ങ് ഡേറ്റ്, പാക്കേജ് ഡേറ്റ്, എവിടെ നിന്നു വാങ്ങി എന്നിവ ഒന്നും തന്നെ പിടിച്ചെടുത്ത ഉത്പന്നങ്ങളില്‍ രേഖപ്പെടുത്തിയിരുന്നില്ല.

ലൈസന്‍സ് പ്രാബല്യത്തില്‍ ഇല്ലാത്ത ഒരു നിര്‍മ്മാതാവില്‍ നിന്നും സൊമാറ്റോ 40 കിലോ വെളുത്തുള്ളി വാങ്ങിതായും കണ്ടെത്തിയിട്ടുണ്ട്. സെപ്‌റ്റോയുടെ ഒരു വെയര്‍ ഹൗസും കഴിഞ്ഞ ദിവസം പരിശോധിക്കുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് ഹോട്ടലുകളിലടക്കം വ്യാപക പരിശോധന നടന്നുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് 34.5 കോടി രൂപ അനുവദിച്ചു : അഡ്വ....

0
റാന്നി : ശബരിമല റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി റാന്നി നിയോജക...

മുറിഞ്ഞകല്‍ ജംഗ്ഷന് സമീപം അപകടകരമായി കുഴികള്‍

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മുറിഞ്ഞകല്‍ ജംഗ്ഷന് സമീപം...

തിരുവല്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ മന്ത്രി ടി.സിദ്ധിക്ക് നേരിട്ടെത്തി വിലയിരുത്തി

0
തിരുവല്ല : തിരുവല്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൃഷി മന്ത്രി ടി.സിദ്ധിക്ക്...

ബാലരാമപുരത്ത് ബെവ്‌കോ ഔട്ട്‌ലെറ്റിൽ മോഷണം

0
തിരുവനന്തപുരം: ബാലരാമപുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം. ഔട്ട്‌ലെറ്റിന്റെ പൂട്ട്...