മുറിഞ്ഞകല്‍ ജംഗ്ഷന് സമീപം അപകടകരമായി കുഴികള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മുറിഞ്ഞകല്‍ ജംഗ്ഷന് സമീപം റോഡില്‍ രൂപപ്പെട്ട കുഴി അപകടക്കെണിയായി മാറിയിട്ടും നികത്തുവാന്‍ നടപടി സ്വീകരിക്കാതെ കെ.എസ്.റ്റി.പി അധികൃതര്‍. കോടികള്‍ മുടക്കി നിര്‍മ്മിച്ച സംസ്ഥാന പാതയില്‍ കുഴി രൂപപ്പെട്ടിട്ട്  കാലങ്ങള്‍ ഏറെ കഴിഞ്ഞു. താത്കാലിക അറ്റകുറ്റപ്പണി നടത്തി കുഴി നികത്താന്‍ ശ്രമം നടത്തിയെങ്കിലും ഇത് വീണ്ടും ഇളകി മാറുകയായിരുന്നു. ഇതിനോടകം നിരവധി ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. റോഡിന്റെ ഈ ഭാഗത്ത്  പൊതുവേ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ റോഡ്‌ നിര്‍മ്മാണം നടക്കുന്ന സമയം തന്നെ റോഡ്‌ മണ്ണിട്ട് ഉയര്‍ത്തിയാണ് ടാറിംഗ് പൂര്‍ത്തിയാക്കിയത്.

എന്നാല്‍ ഇപ്പോഴും റോഡില്‍ വെള്ളം കയറുന്നത് റോഡ്‌ തകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. ആധുനിക രീതിയില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അമിത വേഗതയിലാണ് സഞ്ചരിക്കുന്നത്. കോന്നിയില്‍ നിന്ന് പത്തനാപുരം ഭാഗത്തേക്കും തിരികെയും സഞ്ചരിക്കുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ തൊട്ടടുത്ത് എത്തുമ്പോഴാണ് റോഡിലെ കുഴി കാണുക. അപ്പോഴേക്കും അപകടവും സംഭവിച്ചിരിക്കും. റോഡില്‍ പതിയിരിക്കുന്ന ഈ അപകടത്തെക്കുറിച്ച് നാട്ടുകാര്‍ പരാതി പറഞ്ഞ് മടുത്തു. എന്നിട്ടും കുഴി നികത്താന്‍ യാതൊരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ സൗന്ദര്യ – പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ...

0
തിരുവനന്തപുരം : വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ്...

ഗോമൂത്രം ഇനി വരുമാനമാർഗം; ലിറ്ററിന് 10 രൂപ; യുപിയിൽ പുതിയ പദ്ധതി

0
ബുലന്ദ്ഷഹർ: പശുസംരക്ഷണത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. കർഷകരിൽ...

സിനിമ വെല്ലുന്ന മോഷ്ടാക്കളുടെ കളി; പുതിയ സർക്കാർ ബസ് മോഷ്ടിച്ച് കടക്കുന്നതിനിടെ ടയർ പഞ്ചറായി,...

0
മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി എത്തിച്ച സര്‍ക്കാര്‍ ബസ് മോഷണം പോയി. പിന്നാലെ...

റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. വാർഷിക സമ്മേളനം നടന്നു

0
റാന്നി : എം.എസ്.ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ വാർഷിക സമ്മേളനം റാന്നി...