തിരുവല്ല : തിരുവല്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൃഷി മന്ത്രി ടി.സിദ്ധിക്ക് നേരിട്ട് സന്ദര്‍ശനം നടത്തി വിലയിരുത്തി. കൃഷി നാശമുണ്ടായ സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും ഇത് സംബന്ധിച്ച് അവലോകന യോഗം ചേരുകയും ചെയ്തു. തിരുവല്ല എം.എല്‍.എ അഡ്വ.വർഗീസ് മാമ്മൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, തിരുവല്ല സബ് കളക്ടർ സുമിത് ടാക്കൂർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിഗ് കമ്മറ്റി ചെയർമാൻമാരായ അഡ്വ.രാജേഷ് ചാത്തങ്കേരി, ജോ ഇലഞ്ഞിമൂട്ടിൽ, ജോൺ വാലയിൽ, നിഷ അശോകൻ, പഞ്ചായത്ത് പ്രസിഡൻ്റ്മാരായ ബാലചന്ദ്രൻ, ലിജി ആര്‍.പണിക്കർ, ജോളി ഈപ്പൻ, ഹരിത സി.ശശി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിഷ് വരിക്കണ്ണാമല, ജില്ലാ കൃഷി ഓഫീസർ റെജിമോൾ തോമസ്, ഡെപ്യൂട്ടി ഡയറക്ടർമാരായ അമ്പിളി വി.എല്‍, ബെറ്റി വർഗീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എബി ബാബു എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























