റാന്നി : ശബരിമല റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി റാന്നി നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് 34.5 കോടി രൂപ അനുവദിച്ചതായി അഡ്വ.പഴകുളം മധു എം.എൽ.എ അറിയിച്ചു. ദീർഘകാലമായി സഞ്ചാര യോഗ്യമല്ലാതെ താറുമാറായിക്കിടന്ന ചാലക്കയം – പമ്പാ റോഡ് (15 കോടി), പുതുക്കട – ചിറ്റാർ റോഡ് – മണക്കയം വരെ (10 കോടി), തെക്കുപുറം – പന്തളം മുക്ക് റോഡ് (9.5 കോടി) എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചത്. ഇത്തവണയാണ് റാന്നി നിയോജകമണ്ഡലത്തിന് ശബരിമല പദ്ധതിയിൽ ഏറ്റവും കൂടുതൽ തുക അനുവദിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. വർഷങ്ങളായി തകര്‍ച്ച നേരിട്ട് ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന റോഡുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും സമയബന്ധിതമായി നിര്‍മ്മാണം പൂർത്തീകരിക്കുമെന്നും അഡ്വ.പഴകുളം മധു എം.എൽ.എ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























