സിനിമ വെല്ലുന്ന മോഷ്ടാക്കളുടെ കളി; പുതിയ സർക്കാർ ബസ് മോഷ്ടിച്ച് കടക്കുന്നതിനിടെ ടയർ പഞ്ചറായി, ഒടുവിൽ വാഹനം ഉപേക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി എത്തിച്ച സര്‍ക്കാര്‍ ബസ് മോഷണം പോയി. പിന്നാലെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ബസ് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലുള്ള ഡിപ്പോയില്‍ നിന്ന് പുത്തന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്, ഡ്രൈവറുടെ സീറ്റിലിരുന്ന് ഒരാള്‍ പാര്‍ക്കിംഗ് സ്ഥലത്തുനിന്ന് പിന്നോട്ട് എടുത്ത് പുറത്തേക്ക് ഓടിച്ചു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തിങ്കളാഴ്ച രാത്രി വൈകി ജംനര്‍ എസ്ടി ഡിപ്പോയില്‍ നിന്ന് ബസ് കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.എന്നാല്‍ ബസ് മോഷ്ടിക്കപ്പെട്ടു എന്നതിന് പുറമേ ബസ് അധികദൂരം സഞ്ചരിക്കുന്നതിന് മുന്‍പുതന്നെ വഴിമധ്യേ ടയര്‍ പഞ്ചറായി എന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് ഒരു ഗ്രാമത്തിന് സമീപം വാഹനം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.ജാംനര്‍ എസ്ടി ഡിപ്പോയിലെ സുരക്ഷയെക്കുറിച്ച് ഈ സംഭവം ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പ്രത്യേകിച്ച്, സമീപ ദിവസങ്ങളില്‍ ബസ് സ്റ്റാന്‍ഡിന് ചുറ്റുമുള്ള പ്രദേശത്ത് സമാനമായ മറ്റ് പല മോഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതാണ് പ്രധാനം. പുതിയൊരു ബസ് ഡിപ്പോയില്‍ നിന്ന് പുറത്തെടുക്കാന്‍ മോഷ്ടാക്കള്‍ക്ക് എങ്ങനെ കഴിഞ്ഞു എന്നതും, വാഹനം ഓടിച്ചു കൊണ്ടുപോകുമ്പോള്‍ ആരും അത് തടയാതിരുന്നത് എന്തുകൊണ്ടാണെന്നതും വ്യക്തമല്ല.

പൂര്‍ണമായും സുരക്ഷാ സംവിധാനത്തിന്റെ പരാജയമായാണ് ഇത് എന്നാണ് വിലയിരുത്തുല്‍.മോഷണം കണ്ടെത്തിയതിന് ശേഷം എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും, ഡിപ്പോയിലെ നിരീക്ഷണ-സുരക്ഷാ ക്രമീകരണങ്ങളില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിനെ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പൊലീസ് കേസ് അന്വേഷിച്ചുവരികയാണ്. മോഷണത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയാനും അവരുടെ ഉദ്ദേശ്യം എന്താണെന്ന് കണ്ടെത്താനും പൊലീസ് നീക്കം നടത്തുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോമൂത്രം ഇനി വരുമാനമാർഗം; ലിറ്ററിന് 10 രൂപ; യുപിയിൽ പുതിയ പദ്ധതി

0
ബുലന്ദ്ഷഹർ: പശുസംരക്ഷണത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. കർഷകരിൽ...

റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. വാർഷിക സമ്മേളനം നടന്നു

0
റാന്നി : എം.എസ്.ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ വാർഷിക സമ്മേളനം റാന്നി...

പാന്‍ട്രി കാറുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റിൽപ്പറത്തുന്നു; എലികളെ കണ്ടെത്തിയതായി പരാതി

0
ന്യൂഡൽഹി: ഇന്ത്യന്‍ റെയില്‍വേയില്‍ വീണ്ടും ഭക്ഷ്യസുരക്ഷ വീഴ്ചയെന്ന് പരാതി. ഉദ്യോഗ് നഗ്രി...

റാന്നിയിലെ പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങായി കെയർ എൻ സേഫ്

0
റാന്നി : വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച റാന്നിയിലെയും സമീപ പഞ്ചായത്തുകളിലെയും നിർദ്ധന കുടുംബങ്ങൾക്ക്...